Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightസ​ര്‍ഗാ​ത്മ​ക​ത​യു​ടെ...

സ​ര്‍ഗാ​ത്മ​ക​ത​യു​ടെ വി​ള​ക്കു​മാ​ടം

text_fields
bookmark_border
സ​ര്‍ഗാ​ത്മ​ക​ത​യു​ടെ വി​ള​ക്കു​മാ​ടം
cancel

ലോ​ക പ്ര​തി​ഭ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വ​ര്‍ഷ​ന്തോ​റും ന​ട​ന്നു വ​രു​ന്ന റാ​സ​ല്‍ഖൈ​മ ഫൈ​ന്‍ ആ​ര്‍ട്സ് ഫെ​സ്റ്റി​വ​ലി​ന് റാ​സ​ല്‍ഖൈ​മ ആ​ര്‍ട്ട് എ​ന്ന് പു​ന​ര്‍ നാ​മ​ക​ര​ണം ചെ​യ്ത് അ​ധി​കൃ​ത​ര്‍. ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ല്‍ 29 വ​രെ ജ​സീ​റ അ​ല്‍ ഹം​റ​യി​ലെ പു​രാ​ത​ന കു​ടി​യേ​റ്റ പ​ട്ട​ണം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് റാ​ക് ആ​ര്‍ട്ട് ന​ട​ക്കു​ക. 30 ക​ലാ​കാ​ര​ന്മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് 2013ലാ​ണ് റാ​സ​ല്‍ഖൈ​മ ഫൈ​ന്‍ ഫൈ​ന്‍ ആ​ര്‍ട്സ് ഫെ​സ്റ്റി​വ​ല്‍ തു​ട​ങ്ങി​യ​ത്. ലോ​കോ​ത്ത​ര സു​കു​മാ​ര​ക​ല​ക​ളു​ടെ സം​ഗ​മ ഭൂ​മി​യാ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് ജ​സീ​റ അ​ല്‍ ഹം​റ​യി​ലെ കു​ടി​യേ​റ്റ പ​ട്ട​ണം.

ചി​ത്ര​ക​ലാ പ്രേ​മി​ക​ളു​ടെ മ​നം നി​റ​ച്ചാ​ണ് മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഔ​ട്ട്​ ഡോ​ര്‍ ആ​ര്‍ട്സ് ആ​ൻ​ഡ്​ ക​ള്‍ച്ച​റ​ല്‍ ഫെ​സ്റ്റി​വ​ല്‍ അ​ര​ങ്ങേ​റി​യ​ത്. പ്ര​കൃ​തി, സാം​സ്ക്കാ​രി​ക പൈ​തൃ​കം, സ​ര്‍ഗാ​ത്മ​ക കാ​ഴ്ച്ച​പ്പാ​ടു​ക​ള്‍, പ​രി​സ്ഥി​തി , പാ​ച​ക അ​നു​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന ആ​വി​ഷ്ക്കാ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക. വി​നോ​ദ മേ​ഖ​ല​യി​ല്‍ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യ റാ​സ​ല്‍ഖൈ​മ ആ​ര്‍ട്ടി​ലൂ​ടെ സ​ര്‍ഗാ​ത്മ​ക കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും പ​ദ​വി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ്. 13 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ചെ​റി​യ രീ​തി​യി​ല്‍ തു​ട​ങ്ങി​യ സ​ര്‍ഗാ​ത്മ​ക ഉ​ല്‍സ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം 35 രാ​ജ്യ​ങ്ങ​ളാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്. ഈ ​വ​ര്‍ഷം ഇ​ത് 40ലേ​റെ രാ​ജ്യ​ങ്ങ​ളും 200ഓ​ളം ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

യു.​എ.​ഇ​യി​ലെ​യും ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ​യും ക​ലാ​കാ​ര​ന്മാ​ര്‍ക്കൊ​പ്പം ഇ​ന്ത്യ​ന്‍ പ്ര​തി​ഭ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ഇ​വി​ടെ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തും. ക​ല, പൈ​തൃ​ക സം​വാ​ദം, വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​പാ​ടി​ക​ള്‍, വാ​രാ​ന്ത്യ പ​രി​പാ​ടി​ക​ള്‍, ചി​ത്ര​ക​ല ശി​ല്‍പ്പ​ശാ​ല​ക​ള്‍, സം​ഗീ​ത വി​രു​ന്ന്, ച​ല​ച്ചി​ത്ര പ്ര​ദ​ര്‍ശ​നം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളും ഇ​വി​ടെ ഒ​രു​ക്കു​മെ​ന്ന് റാ​സ​ല്‍ഖൈ​മ ആ​ര്‍ട്ട് ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​ര്‍ സു​ഖ്റ​ത്ത് ബി​ന്‍ ബി​ഷ്ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al Khaimah Fine Arts FestivalRas Al Khaimah Art
News Summary - Ras Al Khaimah Fine Arts Festival renamed Ras Al Khaimah Art
Next Story