Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightപത്ര പ്രവർത്തകർ...

പത്ര പ്രവർത്തകർ സമൂഹവുമായി നല്ല ബന്ധമുള്ളവരാകണമെന്ന് പ്രഫ.എം.കെ സാനു

text_fields
bookmark_border
പത്ര പ്രവർത്തകർ സമൂഹവുമായി നല്ല ബന്ധമുള്ളവരാകണമെന്ന് പ്രഫ.എം.കെ സാനു
cancel

കൊച്ചി: പത്ര പ്രവർത്തകർ സമൂഹവുമായി നല്ല ബന്ധമുള്ളവരാകണമെന്ന് പ്രഫ.എം.കെ സാനു. മുതിർന്ന പത്രപ്രവർത്തകനും എറണാകുളം പ്രസ് ക്ലബിന്റെ മുൻ പ്രസിഡന്റുമായിരുന്ന എൻ. വി. പൈലിയുടെ സ്മരണാർഥം പ്രസ് ക്ലബുമായി സഹകരിച്ച് അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ പുരസ്‌കാരം 'ദേശാഭിമാനി' മുൻ സ്പോർട്സ് എഡിറ്റർ എ.എൻ. രവീന്ദ്രദാസിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

ആധുനികകാലത്തെ പത്രപ്രവർത്തകർക്ക് സമൂഹവുമായി വലിയ ബന്ധമില്ലാത്ത അവസ്ഥയാണെന്നും അതിൽനിന്ന് മാറി നിരന്തരം സമൂഹവുമായി ഇടപഴകി നല്ല വാർത്തകൾ കണ്ടെത്തിയിരുന്ന പഴയകാല പത്രപ്രവർത്തകരുടെ മാതൃക തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല വായനയും സാഹിത്യബോധവും ഉണ്ടായിരുന്ന പത്രപ്രവർത്തകർ വാർത്തകൾ എഴുതുന്നതിലും ജാഗ്രത പുലർത്തിയിരുന്നു. പൈലിയെപ്പോലെയുള്ള ഒരുപാട് മാധ്യമ പ്രവർത്തകർ നൽകിയിട്ടുള്ള സംഭാവനകൾ സമൂഹത്തിന് ഏറെ പ്രയോജനകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്തിപത്രവും മെമൻ്റോയും 10,001 രൂപയും സാനു മാസ്റ്റർ എ.എൻ. രവീന്ദ്രദാസിന് കൈമാറി. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. സി.ഐ.സി.സി ജയചന്ദ്രൻ എൻ.വി. പൈലി അനുസ്‌മരണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫിസർ എൻ.ബി. ബിജു, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി എം.ഷജിൽ കുമാർ എന്നിവർ ആസംസാരിച്ചു. എ.എൻ രവീന്ദ്രദാസ് മറുപടി പറഞ്ഞു. പ്രസ് ക്ലബ് ട്രഷറർ മനു ഷെല്ലി പ്രശസ്തിപത്ര അവതരണം നടത്തി. സെക്രട്ടറി എം.സൂഫി മുഹമ്മദ് സ്വാഗതവും നിർവാഹക സമിതി അംഗം അഷ്റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prof. MK Sanu said that journalists should have good relations with the society
Next Story