മനുഷ്യന് പ്രകൃതിയോട് വേണ്ട ഇഴയടുപ്പം ഉയര്‍ത്തിക്കാട്ടി ‘ഒറ്റ ഞാവല്‍മരം’
text_fieldsഒറ്റ ഞാവല്‍മരം
അവതരിപ്പിക്കുന്ന ബീന ആർ. ചന്ദ്രൻ
തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ പോകുന്ന കൊച്ചുമകള്‍ അമ്മുവിന് അമ്മമലയാളവും നാടിന്റെ ചൂരും സമ്മാനിക്കാന്‍ വെമ്പുന്ന ഏകപാത്രനാടകം ഒറ്റ ഞാവല്‍മരം നിയമസഭ പുസ്തകോത്സവത്തിന് മിഴിവേകി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ബീന ആര് ചന്ദ്രനായിരുന്നു മാധവിക്കുട്ടിയുടെ കഥ ഒഴിവിനെ ഏകപാത്രനാടകമായി അരങ്ങിലെത്തിച്ച് ആസ്വാദക പ്രശംസനേടിയത്.
പരിസ്ഥിതിയും മനുഷ്യനുമായുള്ള പാരസ്പര്യത്തിന്റെ അനിവാര്യതയും ഒറ്റപ്പെടലിലുള്ളവര്‍ക്ക് നല്ല ഒര്മകള് സന്തോഷത്തിന്റെ കലവറയാണെന്നുമാണ് നാടകം പങ്കുവച്ചത്. ആറങ്ങോട്ടുകര ശ്രീജയുടേയാണ് രചന. നാരായണനാണ് സംവിധാനം. 30 വര്‍ഷമായി നാടക രംഗത്തുള്ള തനിക്ക് പുസ്തകോത്സവ സെഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് അംഗീകാരമായി കാണുന്നതായി ബീന ആര് ചന്ദ്രന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

