Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightചരിത്രം...

ചരിത്രം ചുറ്റുമതിലിലാക്കി ‘കുട്ടി ഡോക്ടർമാരുടെ’ ചിത്രങ്ങൾ

text_fields
bookmark_border
ചരിത്രം ചുറ്റുമതിലിലാക്കി ‘കുട്ടി ഡോക്ടർമാരുടെ’ ചിത്രങ്ങൾ
cancel
camera_alt

കോ​ട്ട​ക്ക​ല്‍ വൈ​ദ്യ​ര​ത്‌​നം പി.​എ​സ്. വാ​ര്യ​ര്‍ ആ​യു​ര്‍വേ​ദ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍

കോ​ട്ട​ക്ക​ൽ: ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന്റെ ചു​റ്റു​മ​തി​ലി​ല്‍ കോ​ട്ട​ക്ക​ലി​ന്റെ ച​രി​ത്രം കോ​റി​യി​ട്ട ‘കു​ട്ടി ഡോ​ക്ട​ർ​മാ​രു​ടെ’ ചി​ത്ര​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു. കോ​ട്ട​ക്ക​ല്‍ വൈ​ദ്യ​ര​ത്‌​നം പി.​എ​സ്. വാ​ര്യ​ര്‍ ആ​യു​ര്‍വേ​ദ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി യൂ​നി​യ​നും ഹൗ​സ് സ​ര്‍ജ​ന്‍സ് അ​സോ​സി​യേ​ഷ​നും ചേ​ര്‍ന്നാ​ണ് ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചി​രി​ക്കു​ന്ന​ത്.

ഹൗ​സ് സ​ര്‍ജ​ന്‍സി​ന്റെ ബി​രു​ദ​ദാ​ന ദി​ന​മാ​യ ‘എ​ലോ​ര്‍ 2023’ന്റെ ​ഭാ​ഗ​മാ​യാ​ണ് ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ‘മു​ദ്ര - വ​ര​ക​ള്‍ ച​രി​ത്ര​മാ​കു​മ്പോ​ള്‍’ എ​ന്ന പേ​രി​ല്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ ഇ​തി​ന​കം ശ്ര​ദ്ധേ​യ​മാ​യി. ആ​യു​ർ​വേ​ദ ആ​ചാ​ര്യ​ന്മാ​ർ, ക​ഥ​ക​ളി, ചാ​യ​ക്ക​ട, ഒ​പ്പ​ന തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട്ട​ക്ക​ല്‍ ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​ക്ക​ലി​ന്റെ ച​രി​ത്ര​വും ശു​ചി​ത്വ കേ​ര​ള മി​ഷ​നും പ്ര​മേ​യ​മാ​ക്കി​യ​താ​ണ് ചി​ത്ര​ങ്ങ​ൾ. ഹൗ​സ് സ​ർ​ജ​ന്മാ​രാ​യ അ​നു​ശ്രീ, അ​രു​ണ്‍, ഗൗ​തം അ​ജി​ത്, അ​ജ​യ് എ​ന്നി​വ​രാ​ണ് ക​ലാ​കാ​ര​ന്മാ​ർ. ചി​ത്ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം അ​ടു​ത്ത ദി​വ​സം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorkottakkalPaintings
Next Story