കലാസാഗർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിക്കുന്നു
text_fieldsകഥകളിയുടെ സമസ്തമേഖലയിലും കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയാണ് കലാസാഗർ പുരസ്‌കാരം നൽകി ആദരിക്കുന്നത്.
40നും 70നും ഇടയ്ക്കു പ്രായമുള്ളവരും കേരളത്തിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. നാമനിർദ്ദേശം സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണ്ണൂർ, പാലക്കാട് 679523 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ജന്മവാർഷിക ദിനമായ മെയ് 28ന് പുരസ്ക്കാരം വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
