Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഇത്ര സങ്കുചിതമാകാൻ...

ഇത്ര സങ്കുചിതമാകാൻ കഴിയുമോ? ക്ഷേത്ര നൃത്തോത്സവത്തിൽ നിന്ന് മൻസിയയെ ഒഴിവാക്കിയതിനെതിരെ ടി.എം. കൃഷ്ണ

text_fields
bookmark_border
tm krishna vp mansiya
cancel
Listen to this Article

കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച നൃ​ത്തോ​ത്സ​വ​ത്തി​ല്‍ നിന്ന് നർത്തകി മൻസിയയെ ഒഴിവാക്കിയ സംഭവത്തെ വിമർശിച്ച് പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണ. തികച്ചും ദൗർഭാഗ്യകരമാണിത്. ഒരു കലാകാരി ഹിന്ദുവല്ലായെങ്കിൽ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിച്ചുകൂടേ? നമുക്ക് ഇത്ര സങ്കുചിതമാകാൻ കഴിയുമോ? നമ്മൾ പടിപടിയായി ഇന്ത്യയെ തകർത്തുകൊണ്ടിരിക്കുകയാണ് -ടി.എം. കൃഷ്ണ ട്വീറ്റ് ചെയ്തു.

അ​ഹി​ന്ദു​വാ​യ​തി​നാ​ല്‍ തനിക്ക് ക്ഷേത്രോത്സവത്തിൽ അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്നാണ് ന​ര്‍ത്ത​കി വി.​പി. മ​ന്‍സി​യ വ്യക്തമാക്കിയത്. ഏ​പ്രി​ല്‍ 21ന് ​ആ​റാം ഉ​ത്സ​വ​ദി​ന​ത്തി​ൽ ഉ​ച്ച​ക്കു​ശേ​ഷം നാ​ലു​മു​ത​ല്‍ അ​ഞ്ചു​വ​രെ ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ക്കാ​ൻ നോ​ട്ടീ​സി​ല​ട​ക്കം പേ​ര്​ അ​ച്ച​ടി​ച്ച ശേ​ഷ​മാ​ണ് അ​വ​സ​രം നി​ഷേ​ധി​ച്ച​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളി​ല്‍ ഒ​രാ​ള്‍ അ​റി​യി​ച്ച​തെ​ന്ന് മ​ന്‍സി​യ പ​റയുന്നു.

ന​ല്ല ന​ർ​ത്ത​കി ആ​ണോ എ​ന്ന​ല്ല മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ല്ലാ വേ​ദി​ക​ളും. വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക് മാ​റി​യോ എ​ന്നൊ​രു ചോ​ദ്യ​വും വ​ന്നു. ഒ​രു മ​ത​വു​മി​ല്ലാ​ത്ത താ​ന്‍ എ​ങ്ങോ​ട്ട് മാ​റാ​നാ​ണെ​ന്ന് ചോ​ദി​ക്കു​ന്ന മ​ൻ​സി​യ ഇ​ത് പു​തി​യ അ​നു​ഭ​വ​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ഗു​രു​വാ​യൂ​ര്‍ ഉ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ത​ന്ന അ​വ​സ​ര​വും ഇ​തേ കാ​ര​ണ​ത്താ​ല്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ലും വ​ലി​യ മാ​റ്റി​നി​ര്‍ത്ത​ല്‍ അ​നു​ഭ​വി​ച്ച്​ വ​ന്ന​താ​ണെ​ന്നും തന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​ന്നു​മ​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കൂ​ട​ല്‍മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍മാ​ന്‍ പ്ര​ദീ​പ് മേ​നോ​ന്‍ രം​ഗ​ത്തെ​ത്തി. ക്ഷേ​ത്ര മ​തി​ല്‍കെ​ട്ടി​ന​ക​ത്ത്​ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ലാ​ണ് ക​ലാ​പ​രി​പാ​ടി​ക​ള്‍. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഹി​ന്ദു​ക്ക​ള്‍ക്ക് ക്ഷേ​ത്ര മ​തി​ല്‍കെ​ട്ടി​ന​ക​ത്ത് പ്ര​വേ​ശ​ന​മി​ല്ല. ഉ​ത്സ​വ​ത്തി​ന് ക​ലാ​പ​രി​പാ​ടി​ക​ള്‍ ക്ഷ​ണി​ച്ച പ​ത്ര​പ​ര​സ്യ​ത്തി​ല്‍, ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​ൻ ഹൈ​ന്ദ​വ ക​ലാ​കാ​ര​ന്‍മാ​ര്‍ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സ​ഹി​തം അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

അ​പേ​ക്ഷ​ പ​രി​ശോ​ധി​ക്കു​ന്ന​തും തെ​ര​ഞ്ഞ​ടു​ക്കു​ന്ന​തും പ്ര​ത്യേ​ക ക​മ്മി​റ്റി​യാ​ണ്. തെ​ര​ഞ്ഞ​ടു​ത്താ​ല്‍ പ​രി​പാ​ടി​ക​ളു​ടെ ക​രാ​ർ ദേ​വ​സ്വ​ത്തി​ന് സ​മ​ര്‍പ്പി​ക്ക​ണം. ആ ​അ​പേ​ക്ഷ​യി​ലും ഹൈ​ന്ദ​വ ക​ലാ​കാ​ര​ന്മാ​രു​ടെ കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. മ​ന്‍സി​യ​യു​ടെ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഹി​ന്ദു​വ​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​തും അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തും. മ​ന്‍സി​യ മി​ക​ച്ച ക​ലാ​കാ​രി​യാ​ണ്. വി​ഷ​യം ക്ഷേ​ത്രം ത​ന്ത്രി​മാ​രു​മാ​യും ദേ​വ​സ്വം മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കു​മെ​ന്നും പ്ര​ദീ​പ് മേ​നോ​ന്‍ പ​റ​ഞ്ഞു.

മ​ല​പ്പു​റം വ​ള്ളു​വ​മ്പ്രം സ്വ​ദേ​ശി​നി​യാ​ണ് മൻസിയ. മ​ദ്രാ​സ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് എം.​എ ഭ​ര​ത​നാ​ട്യം ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണ് പാ​സാ​യ​ത്. മ​ൻ​സി​യ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ശോ​ക​ൻ ച​രു​വി​ൽ, ഡി.​വൈ.​എ​ഫ്.​ഐ, യു​വ​ക​ലാ​സാ​ഹി​തി തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി. ദൈ​വ​ത്തി​ന്റെ പേ​രി​ല്‍ ഇ​ത്ത​രം തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍പി​ക്കു​ന്ന​ത് സ്വാ​ര്‍ഥ​താ​ല്‍പ​ര്യ​ക്കാ​രാ​ണെ​ന്നും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും കെ.​കെ. ശൈ​ല​ജ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TM KrishnaVP Mansiya
News Summary - Musician TM Krishna reacts to Mansiya dance issue
Next Story