Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര നാടകോത്സവം ഞായറാഴ്ച മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
K Rajan
cancel
Listen to this Article

തൃശൂർ: കേരളത്തെ ലോകനാടകഭൂപടത്തിൽ അടയാളപ്പെടുത്തിയ അന്താരാഷ്ട്ര നാട കോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കേരള സംഗീത നാടക അക്കാദമി സംഘ ടിപ്പിക്കുന്ന 16ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് 25 ന് അക്കാദമി യിൽ തുടക്കമാകും. 25ന് വൈകീട്ട് അഞ്ചിന് അക്കാദമി അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും.

വിഖ്യാത സിനിമാ സംവിധായകൻ ആനന്ദ് പട്‌വർദ്ധൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഗുജറാത്തി നാടക കൃത്തും സിനിമാസംവിധായകനുമായ ദക്ഷിൺ ഛാര, അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച നാടകപ്രതിഭ മായാ തങ്‌ബർഗ്ഗ് എന്നിവർ വിശിഷ്‌ടാതിഥികളായി പങ്കെടുക്കും. അക്കാദമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി ആമുഖഭാഷണം നടത്തും. ഫെസ്റ്റിവൽ ബുള്ളറ്റിൻ, ബാഗ്, ടീ-ഷർട്ട് എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടക്കും. കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, പി. ബാലചന്ദ്രൻ എം.എൽ.എ. കലക്‌ടർ അർജ്ജുൻ പാണ്‌ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് അശോകൻ ചരുവിൽ, കേരള ലളിത കലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്,സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം ടി.ആർ അജയൻ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ മട്ടന്നൂർ ശങ്കരൻ കുട്ടി, കരിവെള്ളൂർ മുരളി, ഡോ. അഭിലാഷ് പിള്ള, വി.കെ അനിൽ കുമാർ, ജലീൽ ടി. കുന്നത്ത് എന്നിവർ പ​ങ്കെടുത്തു.

23 നാടകങ്ങൾ,48 അവതരണങ്ങൾ,246 നാടക കലാകാരർ

തൃശൂർ: അന്താരാഷ്ട്ര നാട കോത്സവത്തിൽ ഒൻപത് വിദേശ നാടകങ്ങൾ അടക്കം 23 നാടകങ്ങൾ അരങ്ങേറും. വിദേ ശരാജ്യങ്ങളായ അർജെന്റീന, ബ്രസ്സീൽ, അർമേനിയ, ഫലസ്‌തീൻ, സ്ലോവാക്കിയ, സ്പെയിൻ, ജപ്പാൻ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് വിദേശ നാടകങ്ങളാണ് നാടകോത്സവത്തിൽ എത്തുന്നത്. മലയാളത്തിൽ നിന്നുള്ള അഞ്ച് നാടകങ്ങൾ അടക്കം 14 ഇന്ത്യൻ നാടകങ്ങളും നാടകോത്സവത്തിൽ എത്തും. 23 നാടകങ്ങളെ പ്രതിനിധീകരിച്ച് 49 വിദേശനാടകപ്രവർത്തകർ അടക്കം 246 നാടകപ്രതിഭകളാണ് തൃശൂർ ഇറ്റ്ഫോക്ക് അരങ്ങിൽ എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RajanKerala NewsITFOK 2026
News Summary - Minister K. Rajan to inaugurate International Drama Festival on Sunday
Next Story