മൻഹയുടെ എ ഗ്രേഡുകൾക്ക് ഇരട്ടിമധുരം
text_fieldsതൃശൂർ: മൻഹയുടെ എ ഗ്രേഡുകൾക്ക് ഇരട്ടി തിളക്കമാണ്. മതിലകം ഡി.പി.എഫ് സ്കൂളിലെ ഒൻപതാം ക്ലാസുകാരി സംസ്ഥാന കലോത്സവ വേദിയിൽ എത്തിയത് രണ്ട് വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാരിയായാണ്. മാപ്പിള പാട്ടിലും ഇംഗ്ലീഷ് പ്രസംഗത്തിലും തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചത് മൻഹയായിരുന്നു.
'ആർ വീ കില്ലിങ് ദ മദർ നേച്വർ' എന്നതായിരുന്നു ഇംഗ്ലീഷ് പ്രസംഗത്തിന്‍റെ വിഷയം. പ്രസംഗം തുടങ്ങുന്നതിന് മൂന്ന് മിനിറ്റ് മുൻപ് നൽകുന്ന വിഷയത്തിലാണ് ഇവർ പ്രസംഗം നടത്തേണ്ടത്. മാപ്പിള പാട്ടിലും എ ഗ്രേഡാണ് ലഭിച്ചത്.
മൂന്നുപീടിക പേരോത്ത് ഹാഷിം, ഷഫ്ന ദമ്പതികളുടെ മകളാണേ മൻഹ. ബദറുദ്ദീൻ പറന്നൂർ രചിച്ച "തരുലാറ്റ തിരുമലരേ" എന്ന് തുടങ്ങുന്ന മാപ്പിള പാട്ടാണ് മൻഹക്ക് എ ഗ്രേഡ് നേടിക്കൊടുത്തത്. മൻഹയുടെ പിതാവ് ഹാഷിം തന്നെയാണ് മാപ്പിളപാട്ട് പരിശീലിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

