Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ അ​ന്താ​രാ​ഷ്​​ട്ര ക​ലാ​മേ​ള​യി​ൽ മ​ല​യാ​ളി ചി​ത്ര​കാ​രി​യും

text_fields
bookmark_border
ഖ​ത്ത​ർ അ​ന്താ​രാ​ഷ്​​ട്ര ക​ലാ​മേ​ള​യി​ൽ മ​ല​യാ​ളി ചി​ത്ര​കാ​രി​യും
cancel
camera_alt

ഷാ​ബി​ജ വ​ര​ച്ച പെ​യി​ൻ​റി​ങ്ങു​ക​ൾ ഖ​ത്ത​റി​ലെ മേ​ള​യി​ൽ, ഷാ​ബി​ജ ഭ​ർ​ത്താ​വ്​ അ​ബ്​​ദു​റ​ഹീ​മി​നോ​ടൊ​പ്പം മേ​ള​യി​ൽ

ദ​മ്മാം: അ​ഞ്ചാ​മ​ത് ഖ​ത്ത​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ർ​ട്സ് ഫെ​സ്​​റ്റി​വ​ലി​ൽ സൗ​ദി​യി​ൽ​നി​ന്ന്​ മ​ല​യാ​ളി ചി​ത്ര​കാ​രി​യും. ദ​മ്മാ​മി​ൽ പ​ര​സ്യ സ്ഥാ​പ​നം ന​ട​ത്തു​ന്ന തി​രൂ​ർ, മം​ഗ​ലം സ്വ​ദേ​ശി ചൂ​ര​പ്പി​ലാ​ക്ക​ൽ അ​ബ്​​ദു​റ​ഹീ​മി​​ന്‍റെ ഭാ​ര്യ​യും ചി​ത്ര​കാ​രി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ എ.​കെ. ഷാ​ബി​ജ​യാ​ണ്​ പെ​യി​ന്‍റി​ങ്ങു​ക​ളു​മാ​യി പ​​ങ്കെ​ടു​ക്കു​ന്ന​ത്.

മാ​പ്‌​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ​ബ്ല്യു.​എ​ൽ.​എ​ല്ലി​​ന്‍റെ​യും എ​ക്‌​സ്‌​പോ 2023 ദോ​ഹ​യു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ൻ (ക​താ​ര) സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​മേ​ള ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ ദോ​ഹ അ​ൽ​ബി​ദ പാ​ർ​ക്കി​ൽ​ ആ​രം​ഭി​ച്ച​ത്. ശ​നി​യാ​ഴ്​​ച​ സ​മാ​പി​ക്കും. 60ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 300ല​ധി​കം ക​ലാ​കാ​ര​ന്മാ​രാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

പെ​യി​ൻ​റി​ങ്, സം​ഗീ​തം, ശി​ൽ​പം, ഫാ​ഷ​ൻ ഷോ​ക​ൾ, കോ​ൺ​ഫ​റ​ൻ​സു​ക​ൾ, ആ​ർ​ട്ട്​ വ​ർ​ക്ക്ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ 12 വി​ഭാ​ഗ​ങ്ങ​ൾ ക​ലാ​മേ​ള​യി​ലു​ണ്ട്. ഇ​തി​ൽ പെ​യി​ൻ​റി​ങ്​ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഷാ​ബി​ജ​യു​ടെ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വ്യ​ത്യ​സ്​​ത​മാ​യ ചി​ത്ര​ര​ച​നാ​ശൈ​ലി​കൊ​ണ്ട്​ പ്ര​മു​ഖ​രു​ടെ പ്ര​ശം​സ നേ​ടി​യി​ട്ടു​ള്ള ഷാ​ബി​ജ​യു​ടെ മൂ​ന്ന്​ ചി​ത്ര​ങ്ങ​ളാ​ണ്​ മേ​ള​യി​ലേ​ക്ക്​ തി​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ണ​ഞ്ഞ പ്ര​സ​രി​പ്പി​ന്‍റെ മ​ന്ത്രി​പ്പു​ക​ൾ, റി​വൈ​വ, വി​ജ​ന​ത​യു​ടെ പ്ര​തി​ധ്വ​നി​ക​ൾ എ​ന്നി​ങ്ങ​നെ ആ​ക​ർ​ഷ​ക​മാ​യ ശീ​ർ​ഷ​ക​ങ്ങ​ൾ ന​ൽ​കി, അ​ക്രി​ലി​ക്കി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ മേ​ന്മ തി​രി​ച്ച​റി​ഞ്ഞ്​ മേ​ള​യു​ടെ സം​ഘാ​ട​ക​ർ ക്ഷ​ണി​ച്ചാ​ണ്​ ഷാ​ബി​ജ ദോ​ഹ​യി​ലെ​ത്തി​യ​ത്. ​

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ചി​ത്ര​ങ്ങ​ൾ ഷാ​ബി​ജ അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ദ​ഗ്​​ധ​രു​ടെ ജൂ​റി​യാ​ണ്​ ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലെ പ്ര​മു​ഖ ചി​ത്ര​കാ​ര​ന്മാ​രോ​ടൊ​പ്പം ഇ​ത്ര​യും ശ്ര​ദ്ധേ​യ​മാ​യ ഒ​രു മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്​ ചി​ത്ര​ക​ലാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ ഷാ​ബി​ജ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്​ ആ​ർ​ട്ട്​ ഗാ​ല​റി​യി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള ഷാ​ബി​ജ സൗ​ദി അ​രാം​കോ​യി​ലും പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഐ.​എ​സ്.​ജി അ​മേ​രി​ക്ക​ൻ ക​രി​ക്കു​ലം സ്കൂ​ളി​ൽ ജേ​ണ​ലി​സ്​​റ്റ്, ഐ.​ടി, ചി​ത്ര​ക​ല എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യ ഷാ​ബി​ജ ക​ഥ​ക​ളും ക​വി​ത​ക​ളും എ​ഴു​താ​റു​ണ്ട്.

ദ​മ്മാ​മി​ലെ ക​ലാ​വേ​ദി​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. അ​ധ്യാ​പി​ക​യും ക​ര​കൗ​ശ​ല വി​ദ​ഗ്​​ധ​യു​മാ​യ ഉ​മ്മ കു​ഞ്ഞി​പ്പാ​ത്തു​ടീ​ച്ച​റി​ൽ നി​ന്നാ​വ​ണം ത​നി​ക്ക്​ ചി​ത്രം വ​ര​ക്കാ​നു​ള്ള ക​ഴി​വ്​ കി​ട്ടി​യി​ട്ടു​ണ്ടാ​വു​ക എ​ന്ന്​ ഷാ​ബി​ജ പ​റ​ഞ്ഞു. എ​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളാ​ണ്​ എ​ന്‍റെ ഓ​രോ വ​ര​യെ​ന്നും മ​റ്റു​ള്ള​വ​ർ​ക്ക്​ വേ​ണ്ടി​യ​ല്ല എ​ന്‍റെ ആ​ത്​​മ​സം​തൃ​പ്തി​ക്ക്​ വേ​ണ്ടി​യാ​ണ്​ വ​ര​ക്കാ​റെ​ന്നും അ​ത്​ പ​ല​പ്പോ​ഴും മ​റ്റു​ള്ള​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളോ​ട്​ അ​ടു​ത്തു​നി​ന്ന്​ സം​വ​ദി​ക്കു​ന്നു എ​ന്ന​ത്​ ചി​ത്ര​ര​ച​ന​യി​ലെ വി​ജ​യ​മാ​യാ​ണ്​ കാ​ണു​ന്ന​തെ​ന്നും​ ഷാ​ബി​ജ പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ​യും ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള ഏ​റ്റ​വും മി​ക​ച്ച വേ​ദി​യാ​ണ്​ ഈ ​ഫെ​സ്​​റ്റി​വ​ൽ. നി​രൂ​പ​ക​രും അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​രും ചി​ത്ര​ക​ലാ​സ്വാ​ദ​ക​രും സ​മ​ന്വ​യി​ക്കു​ന്നു എ​ന്ന​താ​ണ്​ ഇ​തി​െൻറ പ്ര​​ത്യേ​ക​ത. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റി​നും രാ​ത്രി ഒ​മ്പ​തി​നും ഇ​ട​യി​ൽ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങോ​ടെ ക​ലാ​മേ​ള​ക്ക്​ സ​മാ​പ​ന​മാ​കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarArt FairMalayalam artistQatar International
News Summary - Malayalam artist at Qatar International Art Fair
Next Story