Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകോട്ടയം ജില്ല സ്കൂൾ...

കോട്ടയം ജില്ല സ്കൂൾ കലോത്സവം 22 മുതൽ പാലായിൽ

text_fields
bookmark_border
arts festival
cancel

പാ​ലാ: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം 22, 23, 24, 25 തീ​യ​തി​ക​ളി​ൽ പാ​ലാ​യി​ൽ പ​തി​ന​ഞ്ച് വേ​ദി​ക​ളി​ലാ​യി ന​ട​ക്കും.​സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് ആ​ണ്​ മു​ഖ്യ​വേ​ദി. 9000 ലേ​റെ കു​ട്ടി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ക​ലോ​ത്സ​വ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 22 ന് ​രാ​വി​ലെ 10 ന് ​ജോ​സ് കെ. ​മാ​ണി എം.​പി ​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മാ​ണി സി. ​കാ​പ്പ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി.​ബി​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​സി​ൻ ബി​നോ സ​ന്ദേ​ശം ന​ൽ​കും. 25 ന് ​സ​മാ​പ​ന സ​മ്മേ​ള​നം തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​സി​ൻ ബി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 15 ഉ​പ​സ​മി​തി​ക​ൾ മേ​ള​യു​ടെ വി​ജ​യ​ത്തി​ന്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ഡ​യ​റ​ക്ട​ർ സു​ബി​ൻ പോ​ൾ, സെ​ന്റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റെ​ജി കെ. ​മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി സെ​ബാ​സ്റ്റ്യ​ൻ, സെ​ന്റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​സ​മ​രി​യ, ഗ​വ. മ​ഹാ​ത്മാ​ഗാ​ന്ധി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ. ​ജാ​ഫ​റു​ദ്ദീ​ൻ, സെ​ന്റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സി കെ. ​ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ നാ​സ​ർ മു​ണ്ട​ക്ക​യം എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsKottayam District School Arts Festival
News Summary - Kottayam District School Arts Festival from 22nd in Pala
Next Story