Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഅ​റ​ബി​ക്...

അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മയം തീ​ർ​ത്ത് ഖദീജ ഷാന

text_fields
bookmark_border
khadeeja shan-arabic calligraphy
cancel
camera_alt

ഖദീജ ഷാന, താൻ വരച്ച അറബി​ക് കാ​ലി​ഗ്ര​ഫി​ ചിത്രങ്ങളുമായി

കൊ​ടു​വ​ള്ളി: അ​​റ​​ബി​​ക് കാ​​ലി​​ഗ്ര​​ഫി​​യി​​ൽ വി​​സ്മ​​യം​തീ​​ർ​​ത്ത് മ​ട​വൂ​ർ ച​ക്കാ​ല​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഖ​ദീ​ജ ഷാ​ന. നി​ര​​വ​​ധി ചി​​ത്ര​​ങ്ങ​​ളാ​​ണ് അ​​ക്രി​​ലി​​ക്, ഫാ​​ബ്രി​​ക് പെ​​യി​​ൻ​​റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് കാ​​ൻ​​വാ​​സി​​ലും ഐ​​വ​​റി പേ​​പ്പ​​റി​​ലും ഒ​​ക്കെ​​യാ​​യി ഈ ​​മി​​ടു​​ക്കി വ​​ര​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

എ​ര​വ​ന്നൂ​ർ പു​ത്ത​ല​ത്ത് താ​ഴം ത​ൻ​ഹാ​സി​ൽ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​റാ​യ അ​ബ്​​ദു​ൽ മു​നീ​റി​െൻറ​യും സ​ബി​ത​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് ഖ​ദീ​ജ ഷാ​ന. ചെ​റി​യ പ്രാ​യ​ത്തി​ൽ​ത​ന്നെ ചി​ത്ര​ര​ച​ന​യോ​ട് അ​തീ​വ​താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്ന ഖ​ദീ​ജ ഷാ​ന​യി​ലെ ക​ഴി​വു​ക​ണ്ട​റി​ഞ്ഞ് അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും കൂ​ട്ടു​കാ​രും പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി​യ​തോ​ടെ ഖ​ദീ​ജ ഷാ​ന​യി​ലെ ക​ലാ​ഹൃ​ദ​യ​വും വ​ള​ർ​ന്നു​വ​രു​ക​യാ​യി​രു​ന്നു. വി​​ശു​​ദ്ധ ഖു​​ർ​​ആ​​ൻ വ​​ച​​ന​​ങ്ങ​​ൾ, പ്ര​​വാ​​ച​​ക വ​​ച​​ന​​ങ്ങ​​ൾ, അ​​റ​​ബി പേ​​രു​​ക​​ൾ, ആ​​പ്ത​​വാ​​ക്യ​​ങ്ങ​​ൾ എ​​ന്നി​​വ ആ​​ക​​ർ​​ഷ​​ക​​വും വ്യ​​ത്യ​​സ്ത​​വു​​മാ​​യ രൂ​​പ​​ങ്ങ​​ളി​​ലും രീ​​തി​​ക​​ളി​​ലും ആ​​വി​​ഷ്ക​​രി​​ക്കു​​ക​​യാ​​ണ്.

ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ സ​മ​യ​ത്താ​ണ് അ​​റ​​ബി​​ക് കാ​​ലി​​ഗ്ര​​ഫി​​യി​​ൽ ഖ​ദീ​ജ ഷാ​ന കൂ​ടു​ത​ൽ ശ്ര​ദ്ധ​പ​തി​പ്പി​ച്ച​ത്. വ​ര​ച്ച ചി​ത്ര​ങ്ങ​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​ൽ ശ്ര​ദ്ധ​നേ​ടി​യ​തോ​ടെ ഷാ​ന​യു​ടെ ചി​ത്ര​ങ്ങ​ൾ തേ​ടി ആ​​വ​​ശ്യ​​ക്കാ​​ർ വീ​ട്ടി​ലു​മെ​ത്തി​ത്തു​ട​ങ്ങി. സൂ​ഫി കാ​ലി​ഗ്ര​ഫി​യി​ലും നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. വാ​ട്സ്​​ആ​പ്, ഇ​ൻ​സ്​​റ്റ​ഗ്രാം തു​ട​ങ്ങി​യ സാ​ങ്കേ​തി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​വ​യു​ടെ ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ച്​ ഫ്രെ​യിം ചെ​യ്തു​ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtArabic Calligraphykhadeeja shana
News Summary - khadeeja shana with her Arabic calligraphy
Next Story