ചേലിയയിൽ നിന്നും ചേലകെട്ടിയെത്തിയ പ്രതിഭകൾ
text_fieldsകലാമണ്ഡലം പ്രേംകുമാർ തന്‍റെ ശിഷ്യഗണങ്ങൾക്കൊപ്പം
കോട്ടക്കൽ: ആട്ടവിളക്കിന് മുന്നിൽ നടന വിസ്മയങ്ങൾ തീർത്ത ചേലിയ കഥകളി വിദ്യാലയത്തിലെ കൗമാര പ്രതിഭകൾക്കെല്ലാം എ ഗ്രേഡാണ്. കോഴിക്കോട് ചേലിയയിലെ പ്രശസ്തമ കഥകളി പഠന കേന്ദ്രത്തിലെ എട്ടുപേരാണ് ഇത്തവണ ലാസ്യഭംഗി തീർത്തവർ. കഥകളി കലാകാരനായിരുന്ന പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ1983ൽ സ്ഥാപിച്ച വിദ്യാലയത്തിലെ പുതു തലമുറക്കാരാണിവർ
അദ്ദേഹത്തിന്റെ ശൈലിയിലുള്ള കഥകളി പരിശീലനത്തിനും വടക്കൻ, തെക്കൻ ശൈലികളുടെ സമന്വയത്തിനും പേരുകേട്ടതോടെ നൂറുകണക്കിന് ശിഷ്യഗണങ്ങളാണ് മുദ്രകൾ പഠിച്ചിറങ്ങിയത്. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയവയാണ് പരിശീലനം നൽകുന്നത്.
ഇന്ന് മരുമകൻ കലാമണ്ഡലം പ്രേംകുമാറിന്‍റെ കീഴിലാണ് കഥകളി പരിശീലനം.30 കൊല്ലമായി സ്കൂൾ കലോത്സങ്ങളിൽ ഇദ്ദേഹം സജീവമാണ്. പേരാമ്പ്ര എച്ച്.എസ്.എസിലെ ബദ്രീനാഥ്, തിരുവങ്ങൂർ എച്ച്.എസ് എസിലെ ആമി ദുർഗ്ഗ, തിരുവങ്ങൂർ എച്ച്.എസ്.എസിലെ ആഗ്നേയ, അമൃത ലക്ഷ്മി, സങ്കീർത്തന, ഈസ്റ്റ് ഹിൽ ഗവ. എച്ച്.എസ് എസിലെ ഋതുനന്ദ, സാന്ദ്ര, വാഗ്ദപ്രിയ, പള്ളിക്കുന്ന് ഗവ എച്ച്.എസ്.എസിലെ സ്വാതിക എന്നിവരാണ് ഇത്തവണ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ മത്സരിച്ച് എ ഗ്രേഡ് നേടിയത്.
പഴയ കാലഘട്ടത്തിലെ കഥകളി പരിശീലനത്തിൽ നിന്നും ആൺകുട്ടികൾ മാറി നിൽക്കുകയാണെന്ന് പ്രേംകുമാർ പറയുന്നു. പെൺകുട്ടികൾ സജീവമാണ്. മത്സരത്തിന് മാത്രമായാണ് പലരും പരിശീലിക്കുന്നതെന്നുമാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

