Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_right‘ലങ്കാലക്ഷ്മി’ക്ക്...

‘ലങ്കാലക്ഷ്മി’ക്ക് അരങ്ങൊരുക്കി ഇപ്റ്റ കേരള മുംബൈ ഘടകം

text_fields
bookmark_border
Lankalakshmi, IPTA Kerala, Mumbai unit
cancel

സി.എൻ ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’ എന്ന ഇതിഹാസ നാടകത്തിന്‍റെ വായനാവതരണത്തിന് അരങ്ങൊരുക്കി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം. സി.ബി.ഡി ബേലാപ്പൂരിലെ സെക്ടർ എട്ടിലെ കൈരളി ഹാളിൽ ജൂലൈ 29നായിരുന്നു നാടകാവതരണം. കൈരളി ആർട്ട്സ്, കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ശബ്ദ-സംഗീത-ആംഗ്യ-ചലന പരീക്ഷണങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു നാടകാവതരണം.

രാമായണത്തിന്റെ ഏകപക്ഷീയമായ വായനയുടെ കാലങ്ങളിൽ നിന്നൊരു മാറി നടത്തവും അധികാരവും സ്വാതന്ത്ര്യവും അടിച്ചമർത്തലുകളും നേർക്കുനേർ വരുന്ന ലങ്കാലക്ഷ്മിയുടെ പുനർവായനയുമാണ് ഇപ്റ്റ കേരള മുംബൈ ഘടകം നാടക വായനാവതരണത്തിലൂടെ ലക്ഷ്യമിട്ടത്.


ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ പ്രതിമാസ സാഹിത്യ ചർച്ചാവേദിയായ അക്ഷരസന്ധ്യയിൽ ജൂൺ 25നാണ് ആദ്യമായി ലങ്കാലക്ഷ്മി നാടകത്തിന്‍റെ വായനാവതരണം നടന്നത്. യുദ്ധത്തിന്‍റെ രാഷ്ട്രീയവും പുരുഷാധിപത്യത്തിന്‍റെ മറുവശങ്ങളുമൊക്കെ പറയുന്ന ലങ്കാലക്ഷ്‌മിയില്‍ കീഴാള നവോഥാനത്തിന്റെ രാവണ വായന കൂടിയാണ്. അതിനാലാണ് സാധാരണക്കാർക്ക് അധികം സുപരിചിതമല്ലാത്ത ഈ കലാരൂപത്തിന്റെ അവതരണത്തിന് അരങ്ങൊരുക്കിയത്.

പരിചിതമല്ലാത്ത രാവണന്‍റെ മുഖം അനാവൃതമാവുന്ന ഈ നാടകത്തിന് ശബ്ദ-രംഗ ഭാഷ്യമൊരുക്കിയത് മുംബൈയിലെ പ്രമുഖ നാടക പ്രവർത്തകനായ സുരേന്ദ്ര ബാബുവാണ്. അനിവാര്യമായ ദുരന്തത്തിലേക്ക് നടന്നടുക്കുന്ന ഒരു അസാമാന്യ പ്രതിഭയായി രാവണന്‍ നിറയുന്ന പ്ലേ റീഡിങ്ങിന് സംഗീതമൊരുക്കിയത് പ്രേം കുമാറാണ്.

രാവണനായി സുരേന്ദ്ര ബാബു രംഗത്ത് വന്നപ്പോൾ ലങ്കാലക്ഷ്മിയായും സീതയായും മണ്ഡോദരിയായും പകർന്നാടിയത് ശീതൾ ബാലകൃഷ്ണനായിരുന്നു. പ്രഹസ്തൻ, ഹനുമാൻ, മാല്യവാൻ തുടങ്ങിയവരുടെ ശബ്ദങ്ങൾ പകർന്നത് എം. ഗിരീഷും വിഭീഷണൻ, കുംഭകർണൻ എന്നിവരെ അവതരിപ്പിച്ചത് വിനയൻ കളത്തൂരായിരുന്നു. അംഗദൻ, അതികായൻ എന്നിവരെ അവതരിപ്പിച്ചത് മനോജ് വാര്യരും സരമയെ വേദിയിലെത്തിച്ചത് ഷൈനി പ്രേംലാലുമാണ്. നികുംഭനെ ശ്യാം ലാലും വിരൂപാക്ഷനെ അനിൽ പ്രകാശും സുപാർശ്വനെ കെ.പി വിനയനും ഇന്ദ്രജിത്തിനെ എം.വി രാമകൃഷ്ണനും അവതരിപ്പിച്ചു. വെളിച്ചം നിയന്ത്രിച്ചത് വേദ് നിരഞ്ജൻ.

വായനാവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ രക്ഷാധികാരി ജി. വിശ്വനാഥൻ ആമുഖ പ്രഭാഷണം നടത്തി. കേളി രാമചന്ദ്രൻ, മനോജ് മുണ്ടയാട്ട്, സതീശൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്‍റ് ബിജു കോമത് സ്വാഗതവും സെക്രട്ടറി പി.ആർ സഞ്ജയ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsLankalakshmiIPTA Kerala
News Summary - IPTA Kerala Mumbai unit set the stage for 'Lankalakshmi' Drama
Next Story