അന്താരാഷ്ട്ര ഫെസ്റ്റിവൽ ഓഫ് തിയറ്റർ സ്കൂൾ ജനുവരിയിൽ
text_fieldsതൃശൂർ: സ്കൂൾ ഓഫ് ഡ്രാമയുടെ ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് തിയറ്റർ സ്‌കൂൾസിന്റെ നാലാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 22 വരെ അരങ്ങേറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ‘തിയറ്ററും ആരോഗ്യവും’ വിഷയത്തിലാണ് നാലാമത് എഡിഷൻ സംഘടിപ്പിക്കുക. ദേശീയ-സാർവദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്‌ധരും തിയറ്റർ പ്രവർത്തകരും അടക്കം 350 പേർ ഫെസ്റ്റിവലിൽ പ്രതിനിധികളായെത്തും.
പത്ത് വിദ്യാർഥികളും രണ്ട് അധ്യാപകരും അടക്കം 12 പേരെയാണ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥാപനവും അയക്കുക. തിയറ്ററിന്റെയും പരമ്പരാഗത ചികിത്സയുടെയും മേഖലയിലുള്ള വിദഗ്ധരുടെ മാസ്റ്റർ ക്ലാസുകളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. ഗവേഷണപ്രബന്ധ അവതരണങ്ങൾ, വട്ടമേശ ചർച്ചകൾ, മാനസികാരോഗ്യ-സ്വാസ്ഥ്യ ശിൽപശാലകൾ എന്നിവയും നടക്കും. മൂന്ന് പ്രശസ്‌ത അന്താരാഷ്ട്ര സർവകലാശാലകളുമായും ഇതിനായി കാലിക്കറ്റ് സർവകലാശാല സഹകരണ ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ളയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

