Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലോത്സവത്തിൽ ഗായത്രിക്ക് ഹാട്രിക്
text_fieldsbookmark_border
ഗായത്രി
Listen to this Article
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിൽ ഹാട്രിക് തികച്ച് ഗായത്രി. പ്രിയദർശൻ നിനവിന്റെ സംഗീത സംവിധാനത്തിൽ "അകലെ ഖയാലു പോലെ..."എന്ന ഗാനാലാപനത്തിലൂടെയാണ് ഗായത്രി ലളിതഗാനമത്സരത്തിൽ ഹാട്രിക് വിജയിയായത്. ഒമ്പതാം ക്ലാസിൽ നിന്ന് മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയാണ് തുടക്കം.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ലളിതഗാനത്തിൽ സംസ്ഥാനത്ത് എ ഗ്രേഡ് സ്വന്തമാക്കി. കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
തിരൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ കോക്കാട് ദേവി നിവാസിൽ ബേബി കൃഷ്ണകുമാറിന്റെയും വീട്ടമ്മയായ വിദ്യയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

