അടുക്കളയിൽ നിന്നും അരങ്ങിലേക്ക്; നഗരൂർ പഞ്ചായത്ത് വനിതാ തിയറ്റർ ആദ്യനാടകം പ്രദർശനത്തിന്
text_fieldsവനിത തീയറ്റർ നാടകത്തിന് പിന്നിലെ കൂട്ടായ്മ
കിളിമാനൂർ: സി.ഡി.എസ് ചെയർപേഴ്സൺ അടക്കം അംഗങ്ങൾ, കമ്യൂണിറ്റി കൗൺസിലർമാർ, അയൽക്കൂട്ടം അംഗങ്ങൾ എല്ലാവരും തികച്ചും സാധാരണക്കാരായ വീട്ടമ്മമാർ. പക്ഷെ, ഇവർ ആദ്യമായി അടുക്കളയിൽ നിന്നും അരങ്ങിലേക്കെത്തുന്നു. അതുമൊരു നാടകവുമായി. സ്ത്രീയുടെ സ്വപ്നങ്ങൾക്ക്, സന്തോഷങ്ങൾക്ക്, ഇഷ്ടങ്ങൾക്ക്, സ്വാതന്ത്ര്യത്തിന്, സ്നേഹത്തിന്.. അതിരുകൾ നിശ്ചയിക്കപ്പെടാതിരിക്കട്ടെ എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കുക എന്നതാണ് ‘അതിരുൾക്കപ്പുറം’ എന്ന നാടകം ലക്ഷ്യമിടുന്നത്.
നഗരൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നൂതന ആശയമായ വനിതാ തിയറ്ററിന്റെ ആദ്യനാടകമായ അതിരുകൾക്ക പ്പുറം പ്രദർശനത്തിന് ഒരുങ്ങുന്നു. പഞ്ചായത്തിലെ സാധാരണ സ്ത്രീകളിൽ നിന്നും കണ്ടെത്തിയ 12 വനിതകൾ വേദിയിൽ അവരുടെ ആദ്യ പ്രകടനം കാഴ്ചവെക്കുന്നു.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ അവർ മറന്നുപോയ ചില ആഗ്രഹങ്ങളുടെ സ്വപ്നസാക്ഷാത്കാരം കൂടിയാണ് വനിത തിയേറ്റർ എന്ന ആശയം. അസമയങ്ങൾ അസമത്വം ആണെന്ന് ഓർമിപ്പിച്ചുകൊണ്ട് നഗരൂർ പഞ്ചായത്തും ജില്ല ആസൂത്രണ സമിതിയും സംയുക്തമായി നടത്തുന്ന വനിതകളുടെ കലാസാംസ്കാരിക കൂട്ടായ്മയായ വനിത ജങ്ഷൻ പരിപാടിയുടെ ഭാഗമായി 16ന് രാത്രി 9.30ന് വനിതാ തിയറ്റർ സംഹിത അവതരിപ്പിക്കുന്ന അതിരുകൾക്കപ്പുറം എന്ന നാടകത്തിന് തിരശ്ശീല ഉയരും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

