ഇറ്റ്‌ഫോക്കിന് ശ്രീലങ്കയില്‍ നിന്ന് അഞ്ചംഗ വിദ്യാര്‍ഥി സംഘം
text_fieldsശ്രീലങ്കയിൽ നിന്ന് ഇറ്റ്‌ഫോക്കിലെ നാടകങ്ങള്‍ കാണാനെത്തിയ വിദ്യാർഥികള്‍
തൃശ്ശൂർ: നാടകത്തെ പ്രണയിക്കുന്ന അഞ്ചംഗസംഘം വിദ്യാർഥികള്‍ ഇറ്റ്‌ഫോക്കിലെ നാടകങ്ങള്‍ കാണാന്‍ ശ്രീലങ്കയില്‍ നിന്നും അക്കാദമിയില്‍ എത്തി. നിലവിൽ ഗുജറാത്ത് ബറോഡയിലെ എം.എസ്. യൂനിവേഴ്‌സിറ്റിയിലെ നാടകപഠന വിദ്യാർഥികളാണ് ഇവര്‍.
തുറൈറാസ മതിശാലിനി, എ.എ. മിതുര്‍ഷോണ്‍ കൂങ്ങ്‌ഹേ, തിവ്യ രാസാസുരേഷ്, നിവേദിത കന്തസ്വാമി, മെയ്യനാഥന്‍ കേതിശ്വരന്‍ എന്നിവരാണ് ഇവര്‍. ലോക നാടകവേദിയിലെ നൂതന ആവിഷ്‌കാര രീതികളെ കുറിച്ച് അറിയുന്നതിനും ഈ രംഗത്തെ മഹാരഥന്‍മാരെ പരിചയപ്പെടുന്നതിനും ഇറ്റ്‌ഫോക് വളരെ സഹായമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
നാടത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന കാണികളെയാണ് ഇറ്റ്‌ഫോക്കില്‍ കാണാന്‍ കഴിഞ്ഞെതെന്ന് അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

