10,000 പ്ലാസ്റ്റിക് കുപ്പികൾ; മാലിന്യത്തിനെതിരെ കൊമ്പ് കുലുക്കി കുട്ടിയാന ശിൽപം
text_fieldsപ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമിച്ച ആനയുടെ ശിൽപം അനാച്ഛാദനം ചെയ്ത ശേഷം കാണുന്ന പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, ഭരണസമിതി അംഗങ്ങൾ എന്നിവർ
അങ്ങാടിപ്പുറം: വലിച്ചെറിയുന്ന കുപ്പികൾ കൊണ്ട് ആനയുടെ ശിൽപം പണിത് അങ്ങാടിപ്പുറം പഞ്ചായത്ത് മാലിന്യനിർമാർജനത്തിൽ കൗതുകം തീർത്തു. പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികൾ ശുചിത്വ ശിൽപം പണിയാൻ ഉപയോഗിച്ചു.
വളാഞ്ചേരി സ്വദേശി ഹംസക്കുട്ടിയാണ് ശിൽപം നിർമിച്ചത്. പഞ്ചായത്ത് പല സ്ഥലങ്ങളിലായി സ്ഥാപിച്ച 32 ബോട്ടിൽ ബൂത്തുകളിൽനിന്ന് ശേഖരിച്ചവയാണ് പ്ലാസ്റ്റിക് കുപ്പികൾ. അങ്ങാടിപ്പുറം ടൗണിൽ വളാഞ്ചേരി റോഡ് തുടങ്ങുന്നതിന് സമീപമാണ് ശിൽപം സ്ഥാപിച്ചത്.
പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ കുപ്പിയാന ശിൽപം അനാച്ഛാദനം ചെയ്തു. ശിൽപം നിർമിച്ച ഹംസക്കുട്ടിയെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു, ഫൗസിയ തവളേങ്ങൽ, സെലീന താണിയൻ, മെംബർമാരായ പി.പി. ശിഹാബ്, അനിൽ പുലിപ്ര, ശംസാദ് ബീഗം, കോറാടൻ റംല, എം.കെ. ഖദീജ, കെ.ടി. നാരായണൻ, വാഹിദ, സെക്രട്ടറി സുഹാസ് ലാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജബ്ബാർ, കില ആർ.പി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

