ജില്ല സ്കൂൾ കലോത്സവം സുൽത്താൻ ബത്തേരിയിൽ
text_fieldsജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ കലക്ടർ ഡോ. രേണുരാജ് പ്രകാശനം ചെയ്യുന്നു
കൽപറ്റ: നവംബർ 27 മുതൽ 30 വരെ സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 42-ാമത് ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. രേണുരാജ് ലോഗോ പ്രകാശനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.കെ. രമേശ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് സി.കെ. ശ്രീജന്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ജനറല്‍ കണ്‍വീനര്‍) വി.എ. ശശീന്ദ്രവ്യാസ്, സര്‍വജന സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിൽ (കണ്‍വീനര്‍) പി.എ. അബ്ദുൽ നാസര്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിൽ അമ്പിളി നാരായണന്, പ്രധാനാധ്യാപിക ജി.ജി. ജേക്കബ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് വാകേരി, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ നിസാര്‍ കമ്പ, ജോ. കണ്‍വീനര്‍ ഇ.ടി. റിഷാദ് എന്നിവര്‍ പങ്കെടുത്തു. വെള്ളമുണ്ട സ്വദേശി ആര്‍ട്ടിസ്റ്റ് കെ.എം. നിസാര്‍ അഹമ്മദാണ് ലോഗോ രൂപകല്പന ചെയ്തത്.

