Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലക്ടറുടെ കലക്കൻ ഡാൻസ്; കുട്ടികൾക്കൊപ്പം ചുവടുവെച്ച് ദിവ്യ എസ്. അയ്യർ -വൈറലായി വിഡിയോ
text_fieldsbookmark_border
Listen to this Article
പത്തനംതിട്ട: എം.ജി സർവകലാശാല യുവജനോത്സവ വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം ചുവടുവെച്ച് പത്തനംതിട്ട ജില്ല കലക്ടർ ദിവ്യ എസ്. അയ്യർ. വേദിക്ക് മുന്നിൽ വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തിയപ്പോൾ കലക്ടറും ഒപ്പം ചേരുകയായിരുന്നു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. ഫ്ലാഷ് മോബിന്‍റെ സമാപന ചടങ്ങായിരുന്നു നടന്നത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കലക്ടർ. കലക്ടറുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സ്കൂൾ പഠനകാലം മുതൽക്കേ നൃത്ത ഇനങ്ങളിൽ ദിവ്യ എസ്. അയ്യർ തിളങ്ങിയിരുന്നു. കലോത്സവങ്ങളിൽ കലാതിലക പട്ടവും നേടിയിട്ടുണ്ട്.
Next Story

