Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകാപ്പിപ്പൊടിയിൽ...

കാപ്പിപ്പൊടിയിൽ മുഖ്യമന്ത്രി; ചിത്രത്തിന്​ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം

text_fields
bookmark_border
milan moncy
cancel
camera_alt

കാപ്പിപൊടിയു​പയോഗിച്ച്​ വരച്ച ​ മുഖ്യമന്ത്രിയുടെ ചിത്രവും മിലൻ മോ​ൻ​സിയും 

കാ​പ്പി കു​ടി​ക്കും​പോ​ലെ നി​സ്സാ​ര​മ​ല്ല ചാ​യം ചാ​ലി​ച്ച്​ ചി​ത്രം ര​ചി​ക്കു​ന്ന​ത്. കാ​പ്പി​പ്പൊ​ടി ഉ​പ​യോ​ഗി​ച്ച്​ കാ​പ്പി കു​ടി​ക്കു​ന്ന ല​ഘ​വ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​റ്റ​ൻ ചി​ത്ര​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്​ പു​ത്ത​ൻ​പീ​ടി​ക സ്വ​ദേ​ശി മി​ല​ൻ മോ​ൻ​സി എ​ന്ന വി​ദ്യാ​ർ​ഥി. ചി​ത്രം ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി​യ​പ്പോ​ഴാ​ണ്​ കാ​പ്പി​പ്പൊ​ടി​ചി​ത്രം നി​സ്സാ​ര​മ​െ​ല്ല​ന്ന്​ മ​റ്റു​ള്ള​വ​രും തി​രി​ച്ച​റി​ഞ്ഞ​ത്. 10.5 മീ​റ്റ​ർ നീ​ള​വും ആ​റ്​ മീ​റ്റ​ർ വീ​തി​യു​മു​ള്ള കാ​ൻ​വാ​സി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം മി​ല​ൻ മോ​ൻ​സി വ​ര​ച്ച​ത്. കോ​ഫി ആ​ർ​ട്ട് ശൈ​ലി​യി​ൽ കാ​പ്പി​പ്പൊ​ടി​യു​ടെ നി​റം ഉ​പ​യോ​ഗി​ച്ച് എ​ട്ട് മ​ണി​ക്കൂ​ർ​കൊ​ണ്ടാ​ണ് ഒ​രു​ക്കി​യ​ത്. ര​ണ്ടു കി​ലോ​യോ​ളം കാ​പ്പി​പ്പൊ​ടി ഉ​പ​യോ​ഗി​ച്ചു.

കു​ട്ടി​ക്കാ​ലം മു​ത​ൽ ചി​ത്രം വ​ര​ക്കു​ന്ന മി​ല​ന് എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​യി ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് കോ​ഫി ആ​ർ​ട്ട് എ​ന്ന ശൈ​ലി ​െത​ര​ഞ്ഞെ​ടു​ത്ത​ത്. പി​ണ​റാ​യി വി​ജ​യ​നോ​ടു​ള്ള സ്നേ​ഹ​വും അ​ദ്ദേ​ഹം വീ​ണ്ടും മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ സ​ന്തോ​ഷ​വും കാ​ര​ണ​മാ​ണ് വ​ര​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ​ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് മി​ല​ൻ പ​റ​യു​ന്നു.

മു​മ്പ്​ റെ​ക്കോ​ഡ് നേ​ടി​യ പ​ന്ത​ളം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്താ​ണ് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ഇ​ല​ന്തൂ​ർ സെൻറ് തോ​മ​സ് ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ചി​ത്ര​ര​ച​ന ന​ട​ത്തി​യ​ത്. ഇ​തി​െൻറ മു​ഴു​വ​ൻ സ​മ​യ​വും വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ് അ​ധി​കൃ​ത​ർ​ക്ക് അ​യ​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. മി​ല​െൻറ പെ​ർ​ഫോ​മ​ൻ​സി​ന് അം​ഗീ​കാ​രം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഇ-​മെ​യി​ൽ ഈ ​മാ​സം എ​ട്ടി​നാ​ണ് ല​ഭി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​അ​ജി​ത് കു​മാ​റി​നൊ​പ്പം മി​ല​നെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. ത​െൻറ ചി​ത്രം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്ത​ണ​മെ​ന്ന മി​ല​െൻറ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി.

പു​ത്ത​ൻ​പീ​ടി​ക തു​ണ്ടു​മ​ണ്ണി​ൽ മോ​ൻ​സി തോ​മ​സി​െൻറ​യും മി​നി​യു​ടെ​യും മ​ക​നാ​ണ് മി​ല​ൻ. കാ​ൻ​വാ​സ് ഒ​ട്ടി​ച്ചു​ത​യാ​റാ​ക്കാ​നും ഇ​തി​െൻറ വി​ഡി​യോ പ​ക​ർ​ത്താ​നും ഒ​ക്കെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് സു​ഹൃ​ത്തു​ക്ക​ളാ​യ സ​ജി​ൻ ജോ​ൺ എ​ബ്ര​ഹാം, അ​ഭി​ഷേ​ക് മ​ധു, ജി​ബി​ൻ റെ​ജി, അ​ന​ന്തു വി​ശ്വ​നാ​ഥ് എ​ന്നി​വ​രാ​ണ്. മി​ല​ന് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ആ​ത്മ​വി​ശ്വാ​സ​വു​മേ​കി കൂ​ടെ​യു​ള്ള​ത് ഇ​ര​ട്ട​സ​ഹോ​ദ​ര​ൻ മെ​ൽ​വി​ൻ മോ​ൻ​സി​യാ​ണ്. ഇ​രു​വ​രും കോ​ന്നി എം.​എം.​എ​ൻ.​എ​സ് കോ​ള​ജി​ലെ ബി.​കോം അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtIndia Book Of Records
News Summary - CM in coffee powder; The film has a place in the India Book of Records
Next Story