കടൽ കടന്ന് വർഗീസിന്റെ പുൽക്കൂടുകൾ
text_fieldsവർഗീസ് പുൽക്കൂടിന്റെ ഒരുക്കങ്ങളിൽ
അരൂർ: പുൽക്കൂട് നിർമാണത്തിൽ എഴുപുന്ന നീണ്ടകര കളത്തിൽ വീടിന് കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീസിന്റെ പുൽക്കൂടുകളുമുണ്ട്.വാഹനങ്ങളുടെ ബോഡി ബിൽഡിംഗ് വർക്ക്ഷോപ്പിൽ ജോലിക്കാരനായ വർഗീസ് യാദൃച്ഛികമായാണ് പുൽക്കൂട് നിർമാണത്തിലേക്ക് ചുവടുവെച്ചത്.
വീട്ടിലെ പുൽക്കൂട് കണ്ടപ്പോൾ താല്പര്യം തോന്നിയ സുഹൃത്തുക്കളിൽ ചിലർ ആവശ്യപ്പെട്ട പ്രകാരം ഒന്ന്, രണ്ടെണ്ണം കൂടുതൽ ഉണ്ടാക്കിക്കൊടുത്തു.പുൽക്കൂടിന്റെ ഉറപ്പും ഭംഗിയും കൂടുതൽ ആവശ്യക്കാരെ ഉണ്ടാക്കി. പ്ലൈവുഡ് ഷീറ്റുകളിൽ പെയിന്റ് കൊണ്ട് ഇഷ്ടികവരച്ച് പട്ടികയിൽ മേൽക്കൂട് നിർമിച്ച് വയലുകളിൽ വളരുന്ന പുല്ലുകൊണ്ട് മേൽക്കൂര മേഞ്ഞാണ് വർണഭംഗിയിൽ പുൽക്കൂടുകൾ വർഗീസ് ഒരുക്കുന്നത്. ക്രിസ്തുമസിന് മാസങ്ങൾക്കു മുൻപേ ഒരുക്കങ്ങൾ തുടങ്ങാറുണ്ടായിരുന്നു.കഴിഞ്ഞതവണ വരെ നൂറുകണക്കിന് പുൽക്കൂടുകൾ ഇവിടെ നിർമിച്ച് കയറ്റി അയച്ചിരുന്നു.
ഇത്തവണ പുൽക്കൂട് നിർമാണത്തിന്റെ ആഘോഷങ്ങൾ വീട്ടിലില്ല.വർഗീസിന്റെ സഹോദരങ്ങളിൽ ഒരാൾ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്.കഴിഞ്ഞ വർഷങ്ങളിൽ പുൽക്കൂട് വാങ്ങിക്കൊണ്ടു പോയവർക്ക് ഇത്തവണയും ഉപയോഗിക്കാം എന്നൊരാശ്വാസമുണ്ട്. ചെന്നൈ, ബോംബെ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഒട്ടേറെ വിദേശരാജ്യങ്ങളിലും വർഗീസിന്റെ പുൽക്കൂടുകൾ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

