ദേവപ്രഭയുടേയും ആവണിയുടേയും അകമ്പടിയിൽ പൊടി പൊടിച്ച് ചെണ്ടമേളം
text_fieldsതൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ പരമ്പരാഗത ശൈലിയിലൂന്നി കൊട്ടിക്കയറി കണ്ണൂർ കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സാധാരണ പെൺകുട്ടികൾ കൈകാര്യം ചെയ്യാറില്ലാത്ത കുഴൽവാദനം പെൺകുട്ടിയാണ് വായിച്ചതെന്ന പ്രത്യേകതയുമുണ്ട്. കുഴൽ വായിക്കുന്നവർ കാണിക്കാറുള്ള പ്രത്യേക ആംഗ്യങ്ങളും വളരെ തൻമയത്വത്തോടെയാണ് ദേവപ്രഭ എന്ന വിദ്യാർത്ഥിനി ചെയ്തത്.
ഇലത്താളവും പെൺകുട്ടിയാണ് കൈകാര്യം ചെയ്തത്. അദ്വൈത്, ശിവരാമൻ, സായ് കൃഷ്ണ എന്നിവർ ചെണ്ടയിലും നിരഞ്ജൻ (കൊമ്പ്), ദേവപ്രഭ (കുഴൽ), ആവണി ( ഇലത്താളം ) അകമ്പടി സേവിച്ചു. ചെണ്ടമേളത്തിൽ പങ്കെടുത്ത എല്ലാ സ്കൂളുകളും പ്രൊഫഷണൽ തലത്തിലുള്ള നിലവാരം പ്രകടിപ്പിച്ചു. എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു. ഹയർ സെക്കൻ്ററി വിഭാഗം തായമ്പകയും ഉന്നത നിലവാരം പുലർത്തി. എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

