ബിനാലെ ആറാംലക്കം തുടങ്ങി; ദിവസ ടിക്കറ്റിന് 200 രൂപ
text_fieldsആറാമത് കൊച്ചി മുസ്രിസ് ബിനാലെ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ
ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായ കൊച്ചി-മുസ്രിസ് ബിനാലെയുടെ ആറാംലക്കത്തിന് തുടക്കമായി. പൊതുജനങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ പ്രദര്‍ശനം കാണാം. ബിനാലെ കാണുന്നതിനുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 18 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് 200 രൂപയാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്.
തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുന്ന വിദ്യാര്‍ഥികള്‍ക്കും 60 ന് മുകളിൽ പ്രായമുള്ളവര്‍ക്കും 100 രൂപയാണ് നിരക്ക്. പത്തുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. ഒരാഴ്ചത്തേക്കുള്ള ടിക്കറ്റും ലഭ്യമാണ്. വ്യക്തിഗതമായോ ഗ്രൂപ്പായോ ഈ ടിക്കറ്റുകള്‍ വാങ്ങാം. വയോജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും ഒരാഴ്ചത്തേക്ക് 500 രൂപയാണ് നിരക്ക്. മറ്റുള്ളവര്‍ക്ക് 1000 രൂപ.
ആസ്പിന്‍വാള്‍ ഹൗസ് (കയര്‍ ഗോഡൗണ്‍, ഡയറക്ടേഴ്സ് ബംഗ്ലാവ്), ആനന്ദ് വെയര്‍ഹൗസ്, എസ്.എം.എസ് ഹാള്‍, 111 മര്‍ക്കസ് ആന്‍ഡ് കഫെ, ദര്‍ബാര്‍ ഹാള്‍ (നിലവില്‍ സൗജന്യം), പെപ്പര്‍ ഹൗസ്, സ്പേസ് (ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ്) ഐലൻഡ് വെയര്‍ഹൗസ് എന്നിവിടങ്ങളിലെ പ്രദര്‍ശനങ്ങള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്.ആകെയുള്ള 22 വേദികളില്‍ ബാക്കിയുള്ളവയിലെ പ്രദര്‍ശനങ്ങള്‍ സൗജന്യം. ബിനാലെ പ്രദര്‍ശനങ്ങള്‍ക്ക് പുറമേ ഇന്‍വിറ്റേഷന്‍സ് കലാപ്രദര്‍ശനങ്ങള്‍, സ്റ്റുഡന്റ്സ് ബിനാലെ, കൊളാറ്ററല്‍ പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ട്.
25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ബിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻവിറ്റേഷൻസ്, സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ, ഇടം തുടങ്ങിയ വിഭാഗങ്ങൾ ശനിയാഴ്ച ആരംഭിക്കും. ഇത്തവണ വില്ലിങ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലേക്കും ബിനാലെ വേദികൾ വ്യാപിപ്പിച്ചിട്ടുണ്ട്. വാട്ടർ മെട്രോ, ഫെറി, റോഡ് മാർഗങ്ങളിൽ ഇവിടെ എത്തിച്ചേരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

