ഇതൊരു കലാകുടുംബം
text_fieldsകോട്ടക്കൽ: കലാകാരികളായ സഹോദരിമാരുടെ മുന്നിൽ ആടിത്തിമിർത്ത കുഞ്ഞനുജന് ഓട്ടന്തുള്ളൽ എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം. കക്കോവ് പി.എം.എസ്.എ പി.ടി.എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥി കെ. വിഘ്നേശാണ് ഈയിനത്തിൽ ഒന്നാമതെത്തിയത്. മുൻ കലോത്സവങ്ങളിൽ താരങ്ങളായിരുന്ന അക്ഷരയും പൂജയുമാണ് കലോത്സവ വേദിയിൽ പ്രോത്സാഹനവുമായി എത്തിയത്. അക്ഷര കഥകളി, ഓട്ടന്തുള്ളൽ മത്സരങ്ങളിൽ വിജയിയായിരുന്നു.
വീണ കേരളനടനം, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇരുവരും ഇപ്പോൾ കോളജിലാണെങ്കിലും സ്കൂൾ കലോത്സവങ്ങൾ ഇപ്പോഴും നെഞ്ചേറ്റുകയാണ് ഇരുവരും. ജില്ലയിൽനിന്ന് രണ്ടാമത്തെ തവണയാണ് വിഘ്നേശ് ഒന്നാമതെത്തുന്നത്. പ്രഭാകരൻ പുന്നശ്ശേരിയുടെ കീഴിൽ അഞ്ചു വർഷമായി പരിശീലനം. കൊണ്ടോട്ടി ഐക്കരപ്പടി ജയപ്രകാശ്, സുനിജ എന്നിവരുടെ മക്കളാണ്.

