ആർട്ട് മാർട്ട് 21; ഓൺലൈനിൽ കാണാം, 70 പേരുടെ ചിത്രങ്ങൾ
text_fieldsRepresentational Image
കൊച്ചി: 70 ചിത്രകാരന്മാർ, ലോകമെങ്ങുംനിന്ന് ആസ്വാദകർ -ആർട്ട് മാർട്ട് 21 എന്ന പേരിൽ ഓൺലൈൻ ചിത്രപ്രദർശനം തിങ്കളാഴ്ച തുടങ്ങും. ചിത്രകാരന്മാരുടെ ഓൺലൈൻ സൗഹൃദ കൂട്ടായ്മയായ 'ചിത്രചന്ത'യുടെ നേതൃത്വത്തിലാണ് പ്രദർശനം.
ചലച്ചിത്ര നടി ഷീല, നടനും മിമിക്രി താരവുമായ കോട്ടയം നസീർ, വ്യവസായ സംരംഭക ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവർ ഉൾപ്പെടെ 70 പ്രമുഖർ പങ്കെടുക്കും.
ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിനിണങ്ങിയ ചിത്രങ്ങൾ അവരിലേക്ക് എത്തിക്കാനും ചുരുങ്ങിയ ചെലവിൽ അത് വാങ്ങിക്കാനും അവസരമൊരുക്കുകയാണ് ഈ ഓൺലൈൻ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
കോമുസൺസ് എം.ഡി ആസിഫ് അലി കോമു, ക്യൂറേറ്റർ സീമ സുരേഷ്, ആർട്ട് മാർട്ട് ചീഫ് എക്സിക്യൂട്ടിവ് മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവരാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

