‘ആർക്കിയോ ലോജിക്കൽ കാമറ’ ചിത്രപ്രദർശനത്തിന് തുടക്കം
text_fieldsഡിസൈൻ ആശ്രമത്തിൽ ആരംഭിച്ച ‘ആർക്കിയോ ലോജിക്കൽ കാമറ’ ചിത്രപ്രദർശനം
കോഴിക്കോട്: പുരാവസ്തുവിജ്ഞാനത്തെ ഓർമപ്പെടുത്തിക്കൊണ്ടുള്ള ചിത്രപ്രദർശനത്തിന് കോഴിക്കോട് ഡിസൈൻ ആശ്രമത്തിൽ തുടക്കമായി. ഫോട്ടോഗ്രാഫർ എ. മുഹമ്മദ് വിവിധ ഘട്ടങ്ങളിലായി പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. ‘ആർക്കിയോ ലോജിക്കൽ കാമറ’ എന്ന് പേരിട്ട പ്രദർശനം പഴശ്ശിരാജ പുരാവസ്തു മ്യൂസിയം ഓഫിസർ കെ. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. കലയും ചരിത്രവും തമ്മിലുള്ള സംവാദത്തിന് ഈ ചിത്രപ്രദർശനം പുതിയ വഴികൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുരാവസ്തു സൈറ്റുകൾ, ഭൂപ്രകൃതികൾ, അവശിഷ്ടങ്ങൾ എന്നിവയിലൂടെ വർഷങ്ങളായി എ. മുഹമ്മദ് നടത്തിയ ഫോട്ടോഗ്രഫി യാത്രയാണ് പൊതുജനങ്ങൾക്ക് കാണാനും ആസ്വദിക്കാനും ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങളെ രേഖകളായി മാത്രമല്ല, ഓർമയും സമയവും അഭാവവും ഉൾക്കൊള്ളുന്ന കലാവസ്തുക്കളായി കാണാനുള്ള ശ്രമമാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഴി ആർക്കേവ്സ് മുഖേന കലാസംവിധായകൻ റിയാസ് കോമുവിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ആറുവരെ പ്രദർശനം നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

