Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2022 4:34 PM GMT Updated On
date_range 2022-07-05T22:04:51+05:30ഗ്രാമീണ നാടക സമഗ്രസംഭാവന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsListen to this Article
തിരുവനന്തപുരം: കേരള സർക്കാറിന്‍റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍റെ ഗ്രാമീണ നാടക സമഗ്രസംഭാവന പുരസ്കാരത്തിനും ഭാരത് ഭവൻ നിർവാഹക സമിതി അംഗവും നാടക രചയിതാവുമായിരുന്ന മധു കൊട്ടാരത്തിന്റെ പേരിൽ ഏർപ്പെടുത്തുന്ന ഗ്രാമീണ നാടകരചന പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു.
20,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമഗ്ര സംഭാവനാ പുരസ്‌കാരം. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഗ്രാമീണ നാടകരചന പുരസ്‌കാരം. അപേക്ഷകർക്ക് പ്രായപരിധി ബാധകമല്ല. ജൂലൈ 25 നകം വിശദ ബയോഡേറ്റ സഹിതം നോമിനേഷനുകളോ/ അപേക്ഷകളോ മെംബർ സെക്രട്ടറി, ഭാരത് ഭവൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം -14 വിലാസത്തിലോ bharatbhavankerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. ഫോൺ: 0471 4000282/9995484148.
Next Story