ആലപ്പുഴ ജില്ല സ്കൂള്‍ കലോത്സവം; ചേര്‍ത്തലയില്‍ ഒരുക്കം തുടങ്ങി
text_fieldsചേര്‍ത്തല: ജില്ല സ്കൂള്‍ കലോത്സവത്തിന് ചേര്‍ത്തലയില്‍ ഒരുക്കം തുടങ്ങി. 25 മുതല്‍ 30 വരെ മുട്ടം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലും ടൗണിലെ വിവിധ വേദികളിലുമായാണ് കലോത്സവം നടക്കുന്നത്. സംഘാടകസമിതി യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്പേഴ്സൻ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ആന്റോ ചേരാംതുരുത്തി മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.സി. കൃഷ്ണകുമാര്‍, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി ചെയര്പേഴ്സൻ എം.വി. പ്രിയ, നഗരസഭ വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍, സ്ഥിരം സമിതി ചെയര്മാന്മാര്, സംഘടന പ്രതിനിധികളായ ഇ.ആര്. ഉദയകുമാര്‍, അജു പി. ബെഞ്ചമിന്‍, ഉണ്ണി ശിവരാജന്, അനീഷ് പി. നായര്‍, ഹുസൈന്, അനസ് എം. അഷ്റഫ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.ജി. വര്‍ഗീസ്, പ്രഥമാധ്യാപിക എം. മിനി തുടങ്ങിയവര്‍ സംസാരിച്ചു.

