Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightമൂന്നു വർഷത്തെ കഥകളി...

മൂന്നു വർഷത്തെ കഥകളി പഠനം; അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇറ്റലിയിലെ നടന്മാർ

text_fields
bookmark_border
മൂന്നു വർഷത്തെ കഥകളി പഠനം; അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇറ്റലിയിലെ നടന്മാർ
cancel
camera_alt

ക​ലാ​മ​ണ്ഡ​ലം ജോ​ൺ ഇ​റ്റ​ലി​യി​ലെ ന​ട​ന്മാ​ർ​ക്ക് ക​ഥ​ക​ളി കാ​ണി​ച്ചു​കൊ​ടു​ക്കു​ന്നു

ചെ​റു​തു​രു​ത്തി: ക​ഥ​ക​ളി​യി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ അ​തി​ക​ഠി​ന​മാ​യ പ​ഠ​ന​ശേ​ഷം അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ കേ​ര​ള​ത്തി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​റ്റ​ലി​യി​ലെ മൂ​ന്ന് ന​ട​ന്മാ​ർ. ചെ​റു​തു​രു​ത്തി ക​ലാ ത​രം​ഗി​ണി സ്കൂ​ൾ ഡ​യ​റ​ക്ട​റും അ​ധ്യാ​പ​ക​നു​മാ​യ ക​ലാ​മ​ണ്ഡ​ലം ജോ​ൺ ആ​ണ് ഇ​വ​രെ പ​ഠി​പ്പി​ച്ച​ത്. ഏ​പ്രി​ൽ അ​ഞ്ചി​ന് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​വ​ർ.

2023ലാ​ണ് ക​ഥ​ക​ളി​യു​ടെ ആ​ദ്യ​പാ​ഠം ഇ​റ്റ​ലി​യി​ലെ​ത്തി ക​ലാ​മ​ണ്ഡ​ലം ജോ​ൺ പ​ഠി​പ്പി​ച്ച​ത്. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ജോ​ൺ അ​വി​ടെ​നി​ന്ന് പ​ഠി​പ്പി​ച്ചു. ക​ല്യാ​ണ​സൗ​ഗ​ന്ധി​കം ക​ഥ​ക​ളി​യി​ൽ ഭീ​മ​നാ​യി ഡ്രാ​മ തി​യ​റ്റ​ർ ന​ട​ന്മാ​രാ​യ റു​ബെ​ൻ മാ​നെ​ന്റി, ഹ​നു​മാ​നാ​യി അ​ല സ്റ്റ​ൻ ഡ്രോ ​റി​ഗോ​ലെ​റ്റി, പാ​ഞ്ചാ​ലി​യാ​യി സി​മോ​ൺ നോ​റീ​സ് എ​ന്നി​വ​രാ​ണ് വേ​ഷ​മി​ടു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​വ​ർ ചെ​റു​തു​രു​ത്തി​യി​ൽ രാ​പ്പ​ക​ലി​ല്ലാ​തെ പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

1978ൽ ​ഇ​റ്റ​ലി​യി​ലെ ഡ്രാ​മ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ത്തി ക​ഥ​ക​ളി അ​ഭ്യ​സി​ച്ചി​രു​ന്നു. അ​ന്ന് ക​ലാ​മ​ണ്ഡ​ലം ജോ​ൺ ആ​ണ് പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. 1981ൽ ​ജോ​ൺ ഇ​റ്റ​ലി​യി​ലെ​ത്തി വേ​റെ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ച്ചി​രു​ന്നു. ആ ​പ​ഠ​ന​മി​ക​വി​ന്റെ ഭാ​ഗ​മാ​യാ​ണ് വീ​ണ്ടും മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക​ഥ​ക​ളി പ​ഠി​ക്കാ​ൻ സ​മീ​പി​ച്ച​തെ​ന്നും ഇ​തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​ലാ​മ​ണ്ഡ​ലം ജോ​ൺ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kathakaliItalyActorsCulture and Art
News Summary - After three years of Kathakali studies, actors in Italy are preparing to make their debut
Next Story