Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightനിറങ്ങളിൽ വിരിഞ്ഞ നൂറ്...

നിറങ്ങളിൽ വിരിഞ്ഞ നൂറ് ദിനങ്ങൾ; റോഷ്നി കൃഷ്ണയുടെ കലായാത്ര തുടരുന്നു

text_fields
bookmark_border
നിറങ്ങളിൽ വിരിഞ്ഞ നൂറ് ദിനങ്ങൾ; റോഷ്നി കൃഷ്ണയുടെ കലായാത്ര തുടരുന്നു
cancel

ഓരോ ദിവസവും ഒരു ചിത്രം. കേൾക്കുമ്പോൾ ലളിതമായി തോന്നുന്ന ആശയത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് അർപ്പണബോധവും സമയനിഷ്ഠയും കലയോടുള്ള അഗാധമായ സ്നേഹവുമാണ്. ഏപ്രിൽ മൂന്നിന് ആരംഭിച്ച ഈ കലായാത്ര നൂറ് ദിനം പിന്നിട്ടപ്പോൾ അത് വ്യക്തിപരമായ നേട്ടം മാത്രമല്ല, കലയെ സ്നേഹിക്കുന്നവർക്കുള്ള പ്രചോദനവുമായി.

ദോഹയിലെ സ്കൂൾ അധ്യാപികയും ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ്ബ് അധ്യക്ഷയുമായ റോഷ്നി കൃഷ്ണക്ക് കല വെറും ഹോബിയല്ല; ജീവിതത്തെ കൂടുതൽ മനോഹരമായി കാണാനും അനുഭവിക്കാനുമുള്ള ഒരു ഭാഷയാണ്. അധ്യാപനത്തിന്റെ തിരക്കുകൾക്കും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾക്കിടയിലും ദിവസവും ഒരു ചിത്രം പൂർത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല.



ഓരോ ദിവസവും ഒരു പുതിയ വിഷയം, ഒരു പുതിയ നിറക്കൂട്ടം... പ്രകൃതിയുടെ ശാന്തതയും മനുഷ്യവികാരങ്ങളുടെ ആഴവും നിത്യജീവിതത്തിലെ ചെറിയ കാഴ്ചകളും റോഷ്നിയുടെ ക്യാൻവാസിൽ പുതുജീവൻ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - "A Hundred Days Blooming in Colors; Roshni Krishna's Artistic Journey Continues"
Next Story