തുള്ളൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ കലാരൂപം -കേളി രാമചന്ദ്രൻ
text_fieldsകേരള സോഷ്യൽ സെന്ററിൽ കലാമണ്ഡലം പ്രീജ ശീതങ്കൻ തുള്ളൽ അവതരിപ്പിക്കുന്നു
അബൂദബി: കേരള സോഷ്യൽ സെന്ററിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'കൾചറൽ ആൻഡ് മ്യൂസിക്കൽ ഫെസ്റ്റി'ൽ ശീതങ്കൻ തുള്ളൽ അവതരിപ്പിച്ചു. കലാമണ്ഡലം പ്രീജയാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിച്ചത്. കേരള സോഷ്യൽ സെന്റർ മുംബൈ ആസ്ഥാനമായ സാംസ്കാരിക സംഘടന കേളിയുമായി ചേർന്നാണ് തുള്ളൽ മഹോത്സവം സംഘടിപ്പിച്ചത്.
തുള്ളലിന്റെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് കേളി ആർട്ടിസ്റ്റിക് ഡയറക്ടർ രാമചന്ദ്രൻ കേളിയും കലാമണ്ഡലം ശർമിളയും വിശദീകരിച്ചു. പാർശ്വവത്കരിക്കപ്പെട്ടവനുവേണ്ടി എഴുതിയതാണ് ശീതങ്കൻ തുള്ളൽ എന്ന് രാമചന്ദ്രൻ പറഞ്ഞു.
പിന്നണിയിൽ കലാമണ്ഡലം നയനനും കലാമണ്ഡലം ശർമിളയും വായ്പ്പാട്ടൊരുക്കി. മൃദംഗത്തിൽ കലാമണ്ഡലം രാജീവ് സോണ പക്കവാദ്യം ഒരുക്കിയപ്പോൾ കലാമണ്ഡലം അരുൺദാസ് ഇടയ്ക്ക വായിച്ചു. സമാപന ചടങ്ങിൽ കേളി രാമചന്ദ്രന് സ്നേഹോപഹാരം കെ.എസ്.സി പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ കൈമാറി. കലാമണ്ഡലം പ്രീജക്ക് വൈസ് പ്രസിഡന്റ് റോയ് ഐ. വർഗീസ് ഉപഹാരം നൽകി. കലാമണ്ഡലം ശർമിളക്ക് ട്രഷറർ നികേഷ് വലിയവളപ്പിലും കലാമണ്ഡലം രാജീവ് സോണക്ക് കലാവിഭാഗം സെക്രട്ടറി നിഷാം വെള്ളുത്തടത്തിലും കലാമണ്ഡലം അരുൺദാസിന് ലൈബ്രേറിയൻ സജീഷ് നായരും കലാമണ്ഡലം നയനന്‍ അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി ലതീഷ് ശങ്കറും ഉപഹാരം നൽകി. കെ.എസ്.സി ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

