വയനാട്ടിൽ ഇനി എല്ലാം ഹരിതഗ്രന്ഥശാലകൾ
text_fieldsപ്രതീകാത്മക ചിത്രം
കേണിച്ചിറ: സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി ജില്ല. ഹരിതകേരളം മിഷന്റെയും ജില്ല ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിത ഗ്രന്ഥശാല കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളെയും ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചു. കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളും പരിസ്ഥിതി സൗഹൃദ ഹരിത ഗ്രന്ഥാലയങ്ങളാക്കി മാറ്റുക എന്നതാണ് ഹരിത ഗ്രന്ഥശാല കാമ്പയിനിന്റെ ലക്ഷ്യം. ജില്ല ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ ഗ്രന്ഥശാലകളിലും ഹരിതഗ്രന്ഥശാല പ്രഖ്യാപനം നടത്തി.
മാനന്തവാടി, വൈത്തിരി, സുൽത്താൻബത്തേരി താലൂക്കുകളിലെ മുഴുവൻ ഗ്രന്ഥാലയങ്ങളും താലൂക്ക് അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായാണ് ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചത്. ഇതിൽ മാനന്തവാടി ലൈബ്രറി കൗൺസിലിന് കീഴിലെ ഗ്രന്ഥാലയങ്ങളാണ് ആദ്യ സമ്പൂർണ പ്രഖ്യാപനം നടത്തിയത്.
ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സത്താർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ. സുരേഷ് ബാബു ഹരിത ഗ്രന്ഥശാല പ്രഖ്യാപനവും ലൈബ്രറികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, ജില്ല ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി എം. ദേവകുമാർ, സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.എൻ. ഷാജി, സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി പ്രസിഡന്റ് ടി.എം. നളരാജൻ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, പൂതാടി പഞ്ചായത്ത് സമിതി കൺവീനർ എം.പി. മുരളീധരൻ, യുവപ്രതിഭ ലൈബ്രറി പ്രസിഡന്റ് ദിവാകരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

