
50ലക്ഷം രൂപ വിലവരുന്ന ഒരു കിലോ മണാലി ചരസുമായി പ്രമുഖ യുട്യൂബർ അറസ്റ്റിൽ
text_fieldsമുംബൈ: ഉയർന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി പ്രമുഖ യുട്യൂബർ അറസ്റ്റിൽ. 50 ലക്ഷം വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
മുംബൈ ക്രൈം ബ്രാഞ്ചിെൻറ ആൻറി നാർേക്കാട്ടിക്സ് സെല്ലാണ് 43കാരനായ ഗൗതം ദത്തയെ അന്തേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ജുഹു -വെർസോവ ലിങ്ക് റോഡിലാണ് ദത്തയുടെ താമസം. യുട്യൂബ് ചാനലിെൻറ ഉടമയും സംവിധായകനുമാണ് ഇയാൾ.
ദത്ത ബോളിവുഡുമായി അടുത്ത ബന്ധം പുലർത്തുന്നതായും സിനിമ താരങ്ങൾക്ക് കഞ്ചാവ് വിതരണം നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.
ദത്തയുടെ വീടിന് സമീപം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയിൽ ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ പക്കൽനിന്ന് ഉയർന്ന ഗുണനിലവാരമുള്ള 50 ലക്ഷം രൂപ വരുന്ന ഒരു കിലോ മണാലി ചരസ് പൊലീസ് പിടികൂടുകയും ചെയ്തു.
കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.