'ഞാൻ ചെയ്തതെല്ലാം തെറ്റാണ്, പ്രസവിച്ച ഉടനെ കൊന്നു കളയണമായിരുന്നു'; മകനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബറുടെ വിശദീകരണം, 'എല്ലാം അയാൾ മെനഞ്ഞ കഥ'
text_fieldsകൊച്ചി: കാമുകനൊപ്പം ചേർന്ന് മകനെ ക്രൂരമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ സംഘ്പരിവാർ അനുകൂല യൂട്യൂബർ അനുപമ എം. ആചാരി വിശദീകരണവുമായി രംഗത്ത്. 12 വയസുകാരനായ മകനെയും മുൻഭർത്താവിനെയും കുറ്റപ്പെടുത്തിയാണ് അനുപയുടെ വിശദീകരണം.
മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്റെ കള്ളക്കഥയാണെന്നും വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ, താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു.
'വന്ന് കിടന്നുറങ്ങെടാ' എന്ന് പറഞ്ഞ് കൈയോങ്ങിയപ്പോൾ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അതേസമയം, കുറിപ്പിലുടനീളം മകനെ രൂക്ഷമായി കുറ്റപ്പെടുത്തുകയാണ്. ആറു വര്‍ഷം മുന്‍പ് ബന്ധം പിരിഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീയാണ് താന്‍. പ്രസവിച്ച ഉടനെ കൊന്നുകളയാതിരുന്നതാണ് ചെയ്ത തെറ്റെ'ന്നും കുറിപ്പില്‍ പറയുന്നു.
"ടീനേജിലേക്ക് കടക്കുമ്പോൾ ഉള്ള സൈക്കോളജിക്കൽ ഇഷ്യൂസ് കാണിക്കാൻ തേവരയിൽ ഉള്ള ക്ലിനിക്കിൽ ൽ കൊണ്ടുപോയപ്പോൾ, സൈക്കോളജിസ്റ്റ് പറഞ്ഞ കാര്യമുണ്ട് "ഇവന് അമ്മയോട് ഒബ്സെഷൻ ആണ്. അമ്മയുടെ പാർട്ണർ ആണ് ഇവന്റെ പ്രശ്നം എന്ന്. കൗൺസിലിങ് അവസാനിപ്പിച്ചു അത്രയേറെ പ്രണയം ഉണ്ടായിരുന്ന പാർട്ണർനെ അങ്ങ് പറഞ്ഞു വിട്ടു. ചെയ്യരുതായിരുന്നു!! ചെക്കനെ നന്മ മരത്തിനു കൊടുത്തു വിട്ടിട്ട് അങ്ങ് സുഗമായി കല്യാണം കഴിച്ചു ജീവിക്കണമായിരുന്നു.."- അനുപമ ഫേസ്ബുക്ക് കുറിക്കുന്നു.
ഇന്ന് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ, "അമ്മ ജയിലിൽ കിടക്കുന്നതു ഒക്കെ ഇപ്പോഴത്തെ പിള്ളേർക്ക് കോമഡി ആണ്. പബ്ജി കളിച്ചും, മോർട്ടൽ കോംപാക്ട് കളിച്ചു ആളുകളെ കൊല്ലുകയും ചെയ്യുന്ന ജൻസി കിഡ്സ് നു ജയിൽ, കൊല ഒക്കെ നിസ്സാരം ആണ്.. മക്കളുള്ള, അതും ടീനേജ് പ്രായം ഉള്ള മക്കളുള്ള പേരെന്റ്സ് നു വേണ്ടിയാണു എന്റെ പോരാട്ടം.. എസ്പെഷ്യലി സിംഗ്ൾ മദർ... ടീനേജ് പ്രായത്തിലുള്ള ഇപ്പോഴത്തെ കുട്ടികൾ പഠിക്കുന്ന സിലബസിൽ എന്തൊക്കെ മാറ്റം കൊണ്ട് വരണമെന്ന്.. ഇൻസ്റ്റാഗ്രാം, പബ്ജി,തുടങ്ങിയ ആപ്പുകൾ എത്രത്തോളം അപകടം ആണെന്നും, എങ്ങനൊക്കെ മൊബൈലിന്റെ ക്ലച്ച് ൽ നിന്ന് കുട്ടികളെ എങ്ങനെ രക്ഷപെടുത്താം എന്നും മാതാപിതാക്കൾക്കുള്ള വാക്കിങ് കാളാണ് ആണ് ഞാൻ ഈ അനുഭവിച്ചതൊക്കെ.."- എന്ന് അനുപമ പറയുന്നു.
മകന്റെ പരാതിയിൽ എളമക്കര പൊലീസാണ് അനുപമയേയും പങ്കാളിയേയും അറസ്റ്റ് ചെയ്തത്. സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനലായ എബിസി മലയാളം ന്യൂസിലെ അവതാരകയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയുമായ അനുപമ സ്ത്രീപക്ഷ എഴുത്തുകളിലൂടെയും കവിതാ സമാഹാരങ്ങളിലൂടെയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ആളാണ്. യൂട്യൂബ് ചാനലിലെ സഹപ്രവര്‍ത്തകനാണ് ഇവരുടെ ആണ്‍സുഹൃത്ത്.
അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങണമെന്ന് പറഞ്ഞതോടെ ആണ്‍സുഹൃത്തും അമ്മയും കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. കഴുത്തിന് കുത്തിപ്പിടിച്ച് ബാത്‌റൂമിന്റെ ഡോറില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചെന്നും ചവിട്ടി താഴെയിട്ടിട്ടും അമ്മ പ്രതികരിച്ചില്ലെന്നുമാണ് പന്ത്രണ്ടുകാരന്‍ പറയുന്നത്. തുടര്‍ന്ന് അമ്മ തന്റെ നെഞ്ചില്‍ നഖംവെച്ച് മാന്തി മുറിവേല്‍പ്പിച്ചെന്നും കുട്ടി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

