Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എ...

എം.ഡി.എം.എ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
Youths arrested with MDMA drugs
cancel
camera_alt

അറസ്​റ്റിലായ പ്രതികൾ

നെ​ടു​മ്പാ​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ നെ​ടു​മ്പാ​ശ്ശേ​രി ക​രി​യാ​ട് ജ​ങ്​​ഷ​നി​ൽ നൂ​റു​ഗ്രാ​മോ​ളം എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല്​ യു​വാ​ക്ക​ൾ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ അ​ല്ല​പ്ര വേ​ലം​കു​ടി വീ​ട്ടി​ൽ സ​ഫീ​ർ മൊ​യ്തീ​ൻ (24), ആ​ലു​വ തോ​ട്ടു​മു​ഖം മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ ഹാ​ഷിം (23), വെ​ങ്ങോ​ല പെ​യ്നാ​ടി വീ​ട്ടി​ൽ ജ​സീ​ൽ പി. ​ജ​ലീ​ൽ (24), ഉ​ളി​യ​ന്നൂ​ർ കാ​ടു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ആ​സി​ഫ് (22) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​ർ മാ​ർ​ഗ​മാ​ണ് നാ​ലം​ഗ സം​ഘം മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​ത്. സ്‌​റ്റി​യ​റ​ങ്ങി​ന​ട​യി​ലെ പ്ര​ത്യേ​ക അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ പൊ​ലീ​സ് ഇ​വ​രു​ടെ വാ​ഹ​നം പി​ന്തു​ട​ർ​ന്ന് ക​രി​യാ​ട് ജ​ങ്​​ഷ​നി​ൽ വ​ട്ട​മി​ട്ട് നി​ർ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് വ​ള​ഞ്ഞ​പ്പോ​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​നും ശ്ര​മ​മു​ണ്ടാ​യി. ഇ​തി​നു​മു​മ്പും ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന്​ തൂ​ക്കാ​നു​ള്ള ത്രാ​സും വ​ണ്ടി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് മ​യ​ക്കു​മ​രു​ന്ന്​ കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും എ​സ്.​പി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA drugs
News Summary - Youths arrested with MDMA drugs
Next Story