എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsനിഹാദ് അബ്ദുല്ല, പി. ഷഫീർ
കണ്ണപുരം: വാഹനപരിശോധനക്കിടെ അതിമാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പയ്യന്നൂർ വെള്ളൂർ കാറമേൽ സ്വദേശി നിസ മഹലിൽ നിഹാദ് അബ്ദുല്ല (32), ഇരിണാവ് മടക്കര സ്വദേശി പടപ്പയിൽ ഹൗസിൽ പി. ഷഫീർ (27) എന്നിവരെയാണ് കണ്ണപുരം പ്രിൻസിപ്പൽ എസ്.ഐ വി.ആർ. വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.
മടക്കര ചിറക്കോടിന് സമീപം കാറിൽ സൂക്ഷിച്ച 1.100 ഗ്രാം എം.ഡി.എം.എയുമായാണ് പ്രതികൾ പിടിയിലായത്. ഈ ഭാഗത്ത് മയക്കുമരുന്നുപയോഗം വർധിക്കുന്നതായി നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരും പൊലീസും ബോധവത്കരണ പരിപാടികളുമായി മുന്നിട്ടിറങ്ങിയതിനിടയിലാണ് യുവാക്കൾ പിടിയിലായത്.
മയക്കുമരുന്ന് കടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ റഷീദ്, ഡ്രൈവർ ജിതിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

