Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
text_fieldsbookmark_border
മയക്കുമരുന്നുമായി പിടിയിലായവർ
പുൽപള്ളി: മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. താമരശ്ശേരി കളപ്പുരക്കൽ വിവേക് (26), പുൽപള്ളി വേലിയമ്പം വെർക്ലാസിൽ ലിബിൻ രാജൻ (26), വേലിയമ്പം കൊട്ടമുരട്ട് അഖിൽ (26) എന്നിവരെയാണ് പിടികൂടിയത്.
ഇവരിൽ നിന്നും 2.2 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൾ ഷെരീഫിന്റെ നിർദേശാനുസരണം പുൽപള്ളി സബ് ഇൻസ്പെക്ടർ സി.ആർ. മനോജും സംഘവും പുൽപള്ളി ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ മയക്കുമരുന്നുമായി സഞ്ചരിച്ച യുവാക്കളെ പിടികൂടിയത്.
ജൂനിയർ എസ്.ഐ നിഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ നാസർ, പ്രജീഷ് ഉൾപ്പെടെയുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

