കായംകുളത്ത് മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
text_fieldsഎം.ഡി.എം.എയുമായി പിടിയിലായ ആകാശും സജിമോനും
കായംകുളം: പൊലീസിന്റെ ഓണക്കാല രാത്രി പരിശോധനക്കിടെ മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ ആകാശ് ഭവനത്തിൽ ആകാശ് (21), ക്ലാപ്പന കോലെടുത്ത് വീട്ടിൽ സജിമോൻ (37) എന്നിവരാണ് പിടിയിലായത്.
35.95 ഗ്രാം എം.ഡി.എം.എയുമായി കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്ന് ഉത്രാടദിനം പുലർച്ച ആകാശാണ് ആദ്യം പിടിയിലായത്. കെ.എൽ 23 എൽ 3665 നമ്പർ മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സജിമോനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓണക്കാല വിൽപ്പന ലക്ഷ്യമിട്ടാണ് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കു മരുന്ന് കടത്തി കൊണ്ടു വന്നത്. ഒന്നാം പ്രതി ആകാശ് ചവറ പൊലീസ് സ്റ്റേഷനിൽ മോഷണ കേസിലും പ്രതിയാണ്.
ഡി്വൈ.എസ്പി ടി. രാജപ്പന്റെ മേൽനോട്ടത്തിൽ സി.ഐ രജീഷ് കുമാർ, എസ്.ഐമാരായ രതീഷ് ബാബു, സുരേഷ്, എ.എസ്.ഐമാരായ ഇസ്ലാഹ്, പ്രിയ, ഷിബു, പൊലീസ് ഉദ്യോഗസ്ഥരായ മോനിഷ്, ആദർശ്, ശ്യാം, അഖിൽ മുരളി, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

