ബ്രൗൺഷുഗറുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsഎക്സൈസ് പിടിയിലായ ഷിജുവും മുഹമ്മദ് റിജാസും
കോഴിക്കോട്: മയക്കുമരന്നുമായി യുവാക്കളെ എക്സൈസ് അറസ്റ്റ്ചെയ്തു. 34 പൊതി ബ്രൗൺഷുഗറുമായി പന്തീരാങ്കാവ് സ്വദേശി വടക്കേചെറങ്ങോട്ട് എം.വി. ഷിജു, ഒളവണ്ണ സ്വദേശി പൊക്കുന്ന് തയ്യിൽത്താഴം സാക്കിർ മൻസിലിൽ മുഹമ്മദ് റിജാസ് എന്നിവരാണ് പിടിയിലായത്.
ചാലപ്പുറം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബ്രൗൺഷുഗർ 2.1 ഗ്രാം ഉണ്ട്. മുംബൈയിൽനിന്ന് ലഹരി വാങ്ങി നഗരത്തിലും സമീപ പ്രദേശങ്ങളിലും വിൽക്കുകയാണ് ഇവരുെട രീതിയെന്നും ലഹരിയുടെ ഉറവിടം സംബന്ധിച്ച് എക്സൈസ് സൈബർ വിങ്ങുമായി അന്വേഷിച്ചുവരുകയാെണന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ ഒന്നരലക്ഷത്തോളം രൂപ വിലവരും. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് െചയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ അനിൽദത്ത് കുമാർ, എം. സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ഗംഗാധരൻ, ടി.വി. റിഷിത്ത് കുമാർ, എൻ.കെ. യോഗേഷ് ചന്ദ്ര, ഡി.എസ്. ദിലീപ്കുമാർ, ആർ. രഞ്ജിത്ത്, എം.ഒ. റജിൻ, ഡ്രൈവർ എം.എം. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

