ഒമ്പതുകിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
text_fields1. ഷാനവാസ്, 2. ലൈജു
അടൂർ: എം.സി റോഡ് ഏനാത്ത് പാലത്തിൽ ഒമ്പതുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പഴകുളം തടത്തിൽ കിഴക്കേതിൽ ഷാനവാസ്, പൊൻ മാനകിഴക്കേതിൽ ലൈജു എന്നിവരെയാണ് ജില്ല ഡാൻസാഫ് ടീം പിടികൂടിയത്. കാറിലാണ് കഞ്ചാവ് കടത്തിയത്.
ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. പ്രദീപ് കുമാറിെൻറ നിർദേശാനുസരണം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ടീമിൽ ഏനാത്ത് സി.ഐ പി.എസ്. സുജിത്, എസ്.ഐ നാഥിർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ മിഥുൻ ജോസ്, ആർ. ബിനു, സുജിത്, എസ്.എസ്. അഖിൽ, എസ്. ശ്രീരാജ്, രജിത്, രാജേഷ്, സാജൻ, പ്രദീപ്, കണ്ണൻ, രാജേഷ്, അനൂപ് എന്നിവരും ഉണ്ടായിരുന്നു.
ഷാനവാസിെൻറ വീട്ടിൽനിന്ന് രണ്ടുതവണയായി ഒന്നരക്കിലോ കഞ്ചാവ് പിടികൂടിയെങ്കിലും പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ലൈജുവിനെ ചെങ്ങന്നൂർ പൊലീസ് പരിധിയിൽനിന്ന് 10കിലോ കഞ്ചാവുമായി സമാന രീതിയിൽ പിടികൂടിയിട്ടുണ്ട്. അടൂർ പഴകുളം ഭാഗത്താണ് ഇവർ കഞ്ചാവ് വിൽപന നടത്തുന്നത്.