Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവടിവാളും 188 കിലോ...

വടിവാളും 188 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
Youths arrested with 188 kg of cannabis
cancel
camera_alt

വാളയാറിൽ പിടികൂടിയ കഞ്ചാവും പ്രതികളുമായി എക്​സൈസ്​ സംഘം

പാലക്കാട്​: വാളയാർ ടോൾ പ്ലാസക്ക് സമീപം കാറിൽ കടത്തിയ 188 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.

പെരുമ്പാവൂർ തണ്ടേക്കാട് പുത്തൻ വീട്ടുപറമ്പിൽ മുഹമ്മദ് ബിലാൽ (ബിനു -37), പഴയന്നൂർ കല്ലേപ്പാടം പന്തലാംകുണ്ട് വീട്ടിൽ അഭിത്ത് (24) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരിൽനിന്ന്​ രണ്ട് വടിവാളുകളും വ്യത്യസ്ത നമ്പറുകളിലുള്ള നമ്പർ പ്ലേറ്റുകളും കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി 12.30ന്​ സ്റ്റേറ്റ് എക്സൈസ് സ്പെഷൽ സ്ക്വാഡ്​ ടോൾ പ്ലാസക്ക്​ സമീപം നടത്തിയ പരിശോധനയിലാണ്​ ഇരുവരും പിടിയിലായത്​. തൃശൂർ കേന്ദ്രീകരിച്ച് വിൽപനക്കായി ആന്ധ്രയിൽനിന്ന്​ എത്തിച്ച കഞ്ചാവ് ടോൾ പ്ലാസക്ക്​ സമീപമുള്ള ബസ്​സ്റ്റോപ്പിൽ വെച്ച് പൊതികളാക്കി വേറൊരു കാറിലേക്ക് മാറ്റുന്നതിനിടയിലാണ്​ പ്രതികൾ വലയിലായത്. പിടികൂടിയ കഞ്ചാവിന് 90 ലക്ഷം വിലവരുമെന്നും കഞ്ചാവ് മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാനാണ് പ്രതികൾ ആയുധം കൈവശം വെച്ചതെന്നും എക്സൈസ് സംഘം പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കാറും കസ്‌റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newscannabis case
News Summary - Youths arrested with 188 kg of cannabis
Next Story