Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതെരുവ്​ വിളക്കിന്‍റെ...

തെരുവ്​ വിളക്കിന്‍റെ ബാറ്ററി മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയിൽ

text_fields
bookmark_border
തെരുവ്​ വിളക്കിന്‍റെ ബാറ്ററി മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയിൽ
cancel

തി​രു​വ​ല്ല: എം.​സി റോ​ഡി​ൽ അ​ട​ക്കം തെ​രു​വ് വി​ള​ക്കു​ക​ളു​ടെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ല് യു​വാ​ക്ക​ള്‍ തി​രു​വ​ല്ല പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പെ​രി​ങ്ങ​ര പെ​രു​ന്തു​രു​ത്തി താ​ഴ്ച​ത്ത​റ​യി​ല്‍ അ​ജു പോ​ള്‍ (21), അ​ഖി​ല്‍ ബാ​ബു(23), ആ​ലം​തു​രു​ത്തി പാ​ല​ക്കു​ഴി​യി​ല്‍ ഷാ​ജു (23), കാ​ര​ണ​ത്തു​ശ്ശേ​രി​യി​ല്‍ അ​നൂ​പ് വ​ര്‍ഗീ​സ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ഞ്ചി​മൂ​ട്ടി​ല്‍പ്പ​ടി, മ​ടി​ക്കോ​ലി​പ്പ​ടി, തെ​ങ്ങേ​ലി ഈ​ര​ടി​ച്ചി​റ, മ​ണി​മ​ന്ദി​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​രു​വ് വി​ള​ക്കു​ക​ളി​ലെ സോ​ളാ​ര്‍ ബാ​റ്റ​റി​യാ​ണ് ക​വ​ര്‍ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്‍പ​തി​ന് രാ​ത്രി ഒ​രു​മ​ണി​ക്കും നാ​ലി​നും ഇ​ട​യി​ലാ​യി​രു​ന്നു ക​വ​ര്‍ച്ച. ഇ​വ​ര്‍ വാ​ഹ​ന​ത്തി​ല്‍ പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ്ടി​ക്കു​ന്ന ബാ​റ്റ​റി പെ​രി​ങ്ങ​ര​യി​ലെ ആ​ക്രി​ക്ക​ട​യി​ലാ​ണ് സം​ഘം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala crimestreet lamp batterie theft
News Summary - Youths arrested for steal street lamp batteries
Next Story