Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ഞ്ചാ​വ്...

ക​ഞ്ചാ​വ് വി​ല്‍പ​ന​ക്കി​ടെ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

text_fields
bookmark_border
cannabis case
cancel
camera_alt

പി​ടി​യി​ലാ​യ പ്രതികള്‍

ആ​ന​ക്ക​ര: ഇ​ട​പാ​ടു​കാ​ര്‍ക്ക് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്ത​വെ യു​വാ​ക്ക​ള്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി. ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നി​യ​ര്‍ റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ക​ല്ല​ട​ത്തൂ​ര്‍ മേ​ലേ പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഷെ​മീ​ല്‍ (21), കൊ​ള്ള​ന്നൂ​ര്‍ ഒ​റു​വി​ല്‍പ​ടി ശ്യാം (21) ​എ​ന്നി​വ​രെ​യാ​ണ് തൃ​ത്താ​ല സി.​ഐ. വി​ജ​യ​കു​മാ​റും സം​ഘ​വും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ല്ല​ട​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ 10 ഗ്രാം 500 ​രൂ​പ തോ​തി​ല്‍ ആ​റ് പൊ​തി​ക​ളാ​ക്കി​യാ​ണ് വി​ല്‍പ​ന​ക്ക് ഏ​ല്‍പ്പി​ച്ച​തെ​ന്ന് യു​വാ​ക്ക​ള്‍ പൊ​ലീ​സി​ന് മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Youths arrested for selling cannabis
Next Story