പെണ്‍കുട്ടികളെ ശല്യംചെയ്ത യുവാക്കള്‍ പിടിയില്‍
text_fieldsഅറസ്റ്റിലായ ശ്യാം കൃഷ്ണ,
ഷിനു
മാരാരിക്കുളം: രാത്രി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം തട്ടുകടയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന പെണ്‍കുട്ടികളെ ശല്യംചെയ്ത രണ്ട് യുവാക്കളെ മാരാരിക്കുളം പൊലീസ് പിടികൂടി. മരുത്തോര്‍വട്ടം നടുവത്ത് വീട്ടില്‍ ശ്യാം കൃഷ്ണ (41), മരുത്തോര്‍വട്ടം രേവതി വീട്ടില്‍ ഷിനു (42) എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 10ഓടെ പതിനൊന്നാംമൈല്‍ ജങ്ഷനുസമീപമുള്ള തട്ടുകടയിലാണ് സംഭവം. രണ്ടുപെണ്‍കുട്ടികള്‍ അമ്മയും അച്ഛനുമൊപ്പം ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ മദ്യലഹരിയിലായിരുന്ന യുവാക്കൾ അപമര്യാദയായി പെരുമാറി. ശല്യം അസഹ്യമായപ്പോള്‍ കുടുംബം കടയില്‍നിന്ന് ഇറങ്ങിപ്പോയി. ഈ സമയം ഇവർ തടഞ്ഞുനിര്‍ത്തി അസഭ്യം വിളിച്ചു.
ഇത് ഒരു പെണ്‍കുട്ടി ചോദ്യംചെയ്തപ്പോള്‍ പിടിച്ചുതള്ളി. നിലത്തുവീണ പെണ്‍കുട്ടിക്ക് അപസ്മാരവും വന്നു. വിവരമറിഞ്ഞ് മാരാരിക്കുളം െപാലീസ് ഇന്‍സ്പെക്ടര്‍ എസ്. രാജേഷും സംഘവും എത്തി അറസ്റ്റ് ചെയ്തു.

