ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കണ്ണനല്ലൂർ: ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലീസിന്റെ പിടിയിലായി. കണ്ണനല്ലൂർ ഷർമി മൻസിലിൽ ഷഹാർ( 28), മുഖത്തല പാങ്കോണം കടയിൽ വീട്ടിൽ അജ്മൽ (35), നെടുമ്പന അജ്മൽ മൻസിലിൽ അമൽ (21) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെ തടത്തിൽ ജംഗ്ഷന് സമീപമുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘം തട്ടുകട ജീവനക്കാരനും സമീപത്ത് നിന്നിരുന്ന ആളെയും ഭക്ഷണത്തിന്റെ കാര്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. കടയിൽ നിന്നവരെ ഷഹാർ കൈയിൽ കരുതിയിരുന്ന കത്തികൊണ്ടും അജ്മൽ കമ്പിവടികൊണ്ടും ആക്രമിച്ച് മാരകയായി പരിക്കേൽപിച്ചു.
പ്രതികൾ നടത്തിയ ആക്രമസംഭവങ്ങൾ ഫോണിൽ ചിത്രികരിച്ചു എന്നാരോപിച്ച് സംഭവസ്ഥലത്തുണ്ടായിരുന്ന ബിനുവിനെ അക്രമിച്ച് പരിക്കേൽപ്പക്കുകയും ഫോൺ തകർക്കുകയും ചെയ്തു. പ്രതികൾക്കെതിരെ കൊട്ടിയം പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യ്തതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് നടത്തിയ ആന്വേഷണത്തിൽ മൂന്ന് പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു.
ചാത്തന്നൂർ എ.സി.പി അനുരൂപിന്റെ നിർദേശപ്രകാരം കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഇൻസമാം, സി.പി.ഒമാരായ ചന്തു, അരുൺകുമാർ, ഹരീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ ഒളിവിൽ താമസിച്ചിരുന്ന കോഴിക്കോട് നിന്ന് പിടികൂടിയത്. മുഖത്തലയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ കിടന്ന കാറിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഭവത്തിലെ പ്രതികളും ഇവരാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

