ബൈക്ക് റേസിങ് വിലക്കിയതിൽ പ്രതിഷേധിച്ച് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ വിപിൻ
നേമം: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് യുവാവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. പുളിയറക്കോണം സ്വദേശി അനന്തു എന്ന വിപിൻ (22) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വിപിനുൾപ്പെട്ട നാലംഗസംഘം ചൊവ്വള്ളൂർ ജങ്ഷനിൽ സ്ഥിരമായി ബൈക്ക് റേസിങ് നടത്തുന്നത് നാട്ടുകാർ വിലക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം സ്ഥലത്ത് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
പരാതിയുടെ അടിസ്ഥാനത്തിൽ വിളപ്പിൽശാല പൊലീസ് കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിപിൻ അറസ്റ്റിലായത്.

