Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിമലയിൽ അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മണിമലയിൽ അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
cancel

മണിമല: അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ ഈസ്റ്റ് ശ്രീവിശാഖ് വീട്ടിൽ ടി.ആർ. ശരത് കുമാറിനെയാണ് (31) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം അയൽവാസിയായ വാഴൂർ ചെങ്കല്ലേപള്ളി ഭാഗത്തുള്ള കുര്യൻ ജോയ് എന്നയാളെയാണ് ആക്രമിച്ചത്.

ശരത്തി‍െൻറ വീടി‍െൻറ മതിൽ റോഡിലേക്ക് ഇറങ്ങിയ നിലയിൽ കോൺക്രീറ്റ് ചെയ്തതിനെതിരെ കുര്യൻ ജോയ് ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ ശരത് കൈവശമുണ്ടായിരുന്ന കുറുവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

മണിമല സ്റ്റേഷൻ എസ്.എച്ച്.ഒ ബി. ഷാജിമോൻ , എസ്.ഐ അനിൽകുമാർ, റോബി, സി.പി.ഒമാരായ രാഹുൽ, അജിത്ത്, സുനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth was arrested in the case of attacking a neighbor in Manimala
Next Story