Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്കല താലൂക്കാശുപത്രിയിൽ യുവാവിന് കുത്തേറ്റു; പ്രതി അറസ്റ്റിൽ

text_fields
bookmark_border
നെഞ്ചിന് കുത്തേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ
crime
cancel
camera_alt

ലിജു സി.മാത്യു

വർക്കല: വർക്കല താലൂക്കാശുപത്രിയിൽ യുവാവിനെ കുത്തിയയാൾ അറസ്റ്റിൽ. പത്തനംതിട്ട എരുമക്കാട്, കളരിക്കോട് തോണ്ടുത്തറയിൽ വീട്ടിൽ ലിജു സി. മാത്യു (29) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ താലൂക്കാശുപത്രിയിൽവെച്ച് നഗരൂർ സ്വദേശി അക്ബർ ഷായെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കൈക്ക് പരിക്കേറ്റ ലിജു സുഹൃത്തുക്കൾക്കൊപ്പം ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയും മദ്യലഹരിയിലായിരുന്ന ഇയാൾ ബഹളം വെക്കുകയും ചെയ്തിരുന്നു. ഗർഭിണിയായ ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലുണ്ടായിരുന്ന അക്ബർഷയും സെക്യൂരിറ്റി ജീവനക്കാരനും ഇയാളെ പറഞ്ഞ് വിലക്കുകയും സുഹൃത്തുക്കൾ കൊണ്ടു പോവുകയും ചെയ്തു. ശേഷം ഹോട്ടൽ ജീവനക്കാരനായ ലിജു ആശുപത്രിയിൽ തിരികെയെത്തി അക്ബർഷായുമായി വഴക്കിടുകയും കത്രികകൊണ്ട് നെഞ്ചിൽ കുത്തി മുറിവേൽപ്പിക്കുകയുമായിരുന്നു. വർക്കല പൊലീസെത്തി പ്രതിയെ പിടികൂടി.

ഗുരുതരമായി പരിക്കറ്റ അക്ബർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചിലേറ്റ മുറിവിൽ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth stabbed in Varkala taluk hospital; The accused was arrested
Next Story