Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചനിലയിൽ

text_fields
bookmark_border
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചനിലയിൽ
cancel

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് ആനമാറി സ്വദേശി പൊന്നുച്ചാമിയുടെ മകൻ സന്തോഷാണ് (40) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഓട്ടോ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

പുലർച്ച നാലരയോടെ എറണാകുളം അംബേദ്കർ സ്‌റ്റേഡിയത്തിന് മുന്നിലാണ് സംഭവം. കത്തിക്ക് സമാനമായ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയതാകാമെന്നാണ് കരുതുന്നത്. മുതുകിൽ ആഴത്തിലുള്ള മൂന്ന് കുത്ത് ഏറ്റിട്ടുണ്ട്. രക്തം വാർന്നാണ് മരണം. ഇതുവഴി പോയ ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് ചോരയിൽ കുളിച്ചനിലയിൽ സന്തോഷിനെ ആദ്യം കണ്ടത്. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്തോഷ് പത്തുവർഷമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്ന ഹോട്ടലിൽ ജോലി ചെയ്തുവരികയാണ്. സംഭവദിവസം എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് താമസസ്ഥലത്തുനിന്ന് ഇറങ്ങിയത്.

അംബേദ്കർ സ്‌റ്റേഡിയത്തിന്‍റെ ഭാഗത്തുകൂടി എം.ജി റോഡിലേക്ക് പോകുന്നതിനിടെ പിടിച്ചുപറി സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായതോ, ഏതെങ്കിലും സംഘവുമായുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചതോ ആകാമെന്ന നിഗമനത്തിലാണ് അന്വേഷണം. അംബേദ്കർ സ്റ്റേഡിയത്തിന്‍റെ ഗാലറിയോട് ചേർന്ന ഭാഗത്തുവെച്ചാണ് കുത്തേറ്റത്. ഇവിടെ പതിവായി തമ്പടിക്കാറുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. പരിസരത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth stabbed to death near Ernakulam KSRTC stand
Next Story